ലേ-മെനു ആന്‍ഡ്രോയ്ഡ് ആപ്പ്

Monday 19 June 2017 8:54 pm IST

പത്തനംതിട്ട: ഏത് രാജ്യക്കാര്‍ക്കും തങ്ങളുടെ ഭാഷയില്‍ ഹോട്ടല്‍ മെനു ലഭ്യമാക്കുന്ന ആന്‍ഡ്രോയിഡ് ആപ്പ് പത്തനംതിട്ട മുസലിയാര്‍ എന്‍ജിനീയറിംഗ് കോളേജ് വിദ്യാര്‍ത്ഥികള്‍ പുറത്തിറക്കി. എഴുപതില്‍ പരം ചിത്രങ്ങളും വിവരണങ്ങളുമുള്‍പ്പെട്ട ഹോട്ടല്‍ മെനു ലഭ്യമാക്കുവാന്‍ ഈ നൂതന ആപ്ലിക്കേഷനിലൂടെ സാധിക്കും. ഈ ആപ്ലിക്കേഷനിലൂടെ ഇഷ്ടഭക്ഷണം ഓര്‍ഡര്‍ ചെയ്യുവാന്‍ ഭാഷ ഒരു തടസ്സമാകില്ലെന്നും ഒരേസമയം ഉപഭോക്താക്കള്‍ക്കും ഹോട്ടല്‍ സംരംഭകര്‍ക്കും ഉപകാരപ്പെടുന്ന ഈ ആപ്ലിക്കേഷനില്‍ തങ്ങളുടെ ബിസിനസ്സ് വളര്‍ത്താനും ഹോട്ടലുകള്‍ക്ക് സാധിക്കുമെന്ന് വിദ്യാര്‍ത്ഥികള്‍ പറഞ്ഞു. നാലാം വര്‍ഷ കമ്പ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ത്ഥികളായ അഭിജിത്ത്.ആര്‍.കൃഷ്ണ, മുഹമ്മദ് ഷഹ്ജാദ്,നിഖില്‍ സോമന്‍,ശ്രീരാജ്.ആര്‍ എന്നിവരാണ് ഈ ആപ്ലിക്കേഷന്‍ രൂപകല്‍പ്പന ചെയ്തത്. ഓണ്‍ലൈനായി ഓര്‍ഡര്‍ ചെയ്യുവാനും പേയ്‌മെന്റിനുമുള്ള സൗകര്യങ്ങള്‍ ഒരുക്കി ആപ്ലിക്കേഷന്‍ വിപുലമാക്കാന്‍ ഒരുങ്ങുകയാണ് ഇവര്‍.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.