തിരുവനന്തപുരം: പകര്‍ച്ചപ്പനിയെക്കുറിച്ച് ജനങ്ങളില്‍ ബോധവത്കരണം നടത്താന്‍ എല്ലാ ജില്ലകളിലും ഇന്നു മുതല്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന മോണിറ്ററിങ് സെല്ലുകള്‍ ആരംഭിക്കുമെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ.
ചികിത്സയുമായി ബന്ധപ്പെട്ട് ജനങ്ങള്‍ക്ക് പരാതിയും മറ്റും അറിയിക്കുന്നതിനും പകര്‍ച്ചപ്പനി നിവാരണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനുമാണിത്. സംസ്ഥാനതലത്തിലും ജില്ലകളിലുമുള്ള മോണിറ്ററിങ് സെല്ലുകളെ ഏകോപിപ്പിക്കുന്നതിന് ആരോഗ്യമന്ത്രിയുടെ ഓഫീസില്‍ പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തി.
പൊതുജനാരോഗ്യ പ്രവര്‍ത്തനങ്ങള്‍, ആശുപത്രികളിലെ മരുന്നു ലഭ്യത, രോഗീ പരിചരണം, ആശുപത്രികളിലെ ശുചിത്വനിലവാരം തുടങ്ങി ജനങ്ങള്‍ക്ക് അനുഭവപ്പെടുന്ന ബുദ്ധിമുട്ടുകളോ പരാതിയോ ഏത് സമയത്തും മോണിറ്ററിങ് സെല്ലില്‍ അറിയിക്കാം. സംസ്ഥാന തലത്തില്‍ ദിശയുടെ നമ്പറായ 1056 ടോള്‍ ഫ്രീ, 0471-2552056 നമ്പര്‍ വഴിയും ജില്ലകളില്‍ പ്രത്യേകമായി ലഭ്യമാക്കിയിട്ടുള്ള നമ്പറുകള്‍ വഴിയും പൊതുജനങ്ങള്‍ക്ക് പരാതികള്‍ അറിയിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: