എഐഎസ്‌എഫ്‌ സംസ്ഥാന സമ്മേളനം14 മുതല്‍

Wednesday 13 July 2011 5:25 pm IST

ല്‍കോട്ടയം: എ ഐ എസ്‌ എഫ്‌ നാല്‍പതാം സംസ്ഥാന സമ്മേളനം ജൂലൈ 14 മുതല്‍ 17 വരെ കോട്ടയത്ത്‌ നടക്കും. പതാക, ബാനര്‍, കൊടിമര ജാഥകള്‍, വിദ്യാഭ്യാസ സെമിനാര്‍, പ്രധിനിധി സമ്മേളനം, കലാപരിപാടികള്‍, പൂര്‍വകാല നേതൃസംഗമം എന്നിവയാണ്‌ പ്രധാന പരിപാടികള്‍. ൧൪ന്‌ വൈകുന്നേരം ൩ന്‌ പി കെ വി സ്മൃതിമണ്ഡപത്തില്‍ നിന്ന്‌ പി കെ വിയുടെ ഭാര്യ ലക്ഷ്മിക്കുട്ടിയമ്മ കൈമാറുന്ന പതാകയുമായി എ ഐ എസ്‌ എഫ്‌ സംസ്ഥാന ജോ. സെക്രട്ടറി എന്‍ അരുണ്‍ നയിക്കുന്ന പതാക ജാഥയും സി കെ സതീഷ്‌ കുമാര്‍ രക്തസാക്ഷി മണ്ഡപത്തില്‍നിന്ന്‌ ടി പുരുഷോത്തമന്‍ കൈമാറുന്ന ബാനറുമായി എ ഐ എസ്‌ എഫ്‌ സംസ്ഥാന വൈസ്‌ പ്രസിഡണ്റ്റ്‌ രമ്യാകൃഷ്ണന്‍ നയിക്കുന്ന ബാനര്‍ ജാഥയും ടി കെ തങ്കപ്പന്‍ രക്തസാക്ഷി മണ്ഡപത്തില്‍നിന്ന്‌ സി പി ഐ കോട്ടയം ജില്ലാ സെക്രട്ടറി സി കെ ശശിധരന്‍ കൈമാറി എ ഐ എസ്‌ എഫ്‌ സംസ്ഥാന ജോയണ്റ്റ്‌ സെക്രട്ടറി ശുഭേഷ്‌ സുധാകരന്‍ നയിക്കുന്ന കൊടിമര ജാഥയും ഉദ്ഘാടനം ചെയ്യും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.