കറുകച്ചാല്‍: നെടുംകുന്നം പഞ്ചായത്തിലെ വിവിധ ഭാഗങ്ങളില്‍ ഡങ്കിപ്പനി പടരുന്നു. 3 പേര് വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. പ്രദേശത്ത് ശുചീകരണ പരിപാടികള്‍ നടന്നിട്ടും പനി പടരുന്നത് ആശങ്ക പരത്തുന്നു. ഡങ്കിപ്പനിക്കൊപ്പം പകര്‍ച്ചപ്പനിയും പടരുന്നു. അതേ സമയം ഇന്നലെ രണ്ടാം ഘട്ട ശുചീകരണ പദ്ധതികള്‍ ആരംഭിച്ചു. 50 വാളന്റിയര്‍മാരാണ് ശുചീകരണത്തിന് നേത്യത്വം നല്‍കിയത്. പ്രതിരോധ മരുന്നുകളുടെ വിതരണവും, കൊതുകു നശീകരണത്തിന് ഫോഗിങ്ങും നടത്തുന്നുണ്ടെന്ന് പഞ്ചായത്ത് പ്രസിഡന്റ് വി.എം ഗോപകുമാര്‍ അറിയിച്ചു. പകര്‍ച്ചപ്പനി പ്രതിരോധ പരിപാടികളുടെ ഭാഗമായി 22ന് രാവിലെ 10ന് ദേവഗിരി ആര്‍ട്സ് ആന്‍ഡ് സ്പോര്‍ട്ട്സ് ക്ലബില്‍ ഹോമിയോപ്പതി ക്യാമ്പു നടക്കും. പ്രതിരോധ മരുന്നുകളും വിതരണം ചെയ്യും. നെടുംകുന്നം പ്രാഥമിക ആരോഗ്യ ചികിത്സ കേന്ദ്രത്തില്‍ തുടര്‍ ചികിത്സ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: