പൊന്‍കുന്നം: ടാങ്കര്‍ ലോറിയില്‍ കൊണ്ടു വന്ന കക്കൂസ് മാലിന്യം തോട്ടിലൊഴുക്കിയ സംഭവത്തില്‍ രണ്ടു പേര് അറസ്റ്റില്‍. ടാങ്കര്‍ ലോറി കസ്റ്റഡിയിലെടുത്തു.
ലോറിയിലുണ്ടായിരുന്ന എറണാകുളം പള്ളിപ്പുറം പദ്മപുരം ഇരവുമംഗലത്ത് അംബേദ്ക്കര്‍(31), മുണ്ടക്കയം ചോറ്റി ഉരക്കനാട്ട്തടത്തില് അനില്‍(29) എന്നിവരെയാണ് പൊന്‍കുന്നം പോലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ദിവസം പുലര്‍ച്ചെ ചിറക്കടവ് കളമ്പുകാട്ടിനു സമീപം തോട്ടിലേക്ക് ഇവര്‍ ടാങ്കറില്‍ നിന്ന് മാലിന്യം തുറന്നു വിടുകയായിരുന്നു. സംഭവം കണ്ട പ്രദേശവാസികളുടെ നേതൃത്വത്തില്‍ ഇവരെ തടഞ്ഞു പിടികൂടുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: