കളഞ്ഞുകിട്ടിയ 2 ലക്ഷം മടക്കി നല്‍കി മാതൃകയായി

Monday 19 June 2017 9:45 pm IST

ചേര്‍ത്തല: കളഞ്ഞുകിട്ടിയ രണ്ടു ലക്ഷം രൂപ ഉടമയെ കണ്ടെത്തി തിരികെ നല്‍കി പീലിങ് ഷെഡ് തൊഴിലാളി മാതൃകയായി. അന്ധകാരനഴി പഴുക്കാപറമ്പ് പി.എം. ഷിബുവാണ് നേരിന്റെ വഴിയിലൂടെ മാതൃകകാട്ടിയത്. ദിവസങ്ങള്‍ക്ക് മുമ്പ് രാത്രി വീടിന് സമീപത്തെ ക്ഷേത്രത്തിലെ ഉത്സവത്തിന് പങ്കെടുക്കാന്‍ പോകുമ്പോള്‍ വെട്ടക്കല്‍ അന്ധകാരനഴി റോഡരികില്‍ നിന്നാണ് പണമടങ്ങിയ ബാഗ് ലഭിച്ചത്. വീട്ടിലെത്തി ബാഗ് പരിശോധിച്ചപ്പോഴാണ് പണം ഉണ്ടെന്നറിഞ്ഞത്. ബാഗിലുണ്ടായിരുന്ന ഫോണ്‍നമ്പരില്‍ വിളിക്കുകയായിരുന്നു. പട്ടണക്കാട് അത്തിക്കാട് ആഞ്ഞിലിക്കാട് രാജേശ്വരന്റെ ബാഗാണ് സ്‌കൂട്ടര്‍ യാത്രക്കിടെ നഷ്ടപ്പെട്ടത്. കൊല്ലം യുണൈറ്റഡ് ഇലക്ട്രോണിക്സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിലെ ജീവനക്കാരനായ രാജേശ്വരന്‍ വീട് നിര്‍മാണത്തിനായി ലോണെടുത്ത തുകയാണ് നഷ്ടപ്പെട്ടത്. പണം രാജേശ്വരന്റേതാണെന്ന് ഉറപ്പായതോടെ രാത്രി തന്നെ കൈമാറി. പണം തിരികെ ലഭിക്കുമെന്ന് വിചാരിച്ചതല്ലെന്നും വലിയ മനസ് ഉള്ളവര്‍ക്കേ ഇത്തരത്തില്‍ പ്രവര്‍ത്തിക്കാനാകുകയുള്ളുവെന്നും രാജേശ്വരന്‍ പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.