വായനാവാരാചരണത്തിന് തുടക്കം

Monday 19 June 2017 9:47 pm IST

ആലപ്പുഴ: വായനയാണ് മനുഷ്യനെ പൂര്‍ണ്ണനാക്കുന്നതെന്ന് മന്ത്രി ജി. സുധാകരന്‍. ഇന്‍ഫര്‍മേഷന്‍-പബഌക്് റിലേഷന്‍സ് വകുപ്പും ജില്ല ഭരണകൂടവും വിവിധ സംഘടനകളും സംയുക്തമായി സംഘടിപ്പിക്കുന്ന വായനദിന-പക്ഷാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. ഡിജിറ്റല്‍ കാലത്ത് പുതിയ വായന രീതികള്‍ പുതിയ തലമുറ ഉപയോഗപ്പെടുത്തുന്നതിലൂടെ വായന വളരുകയാണെന്ന് വായനദിന സന്ദേശം നല്‍കിയ കല്ലേലി രാഘവന്‍പിള്ള പറഞ്ഞു. ജില്ല പഞ്ചായത്ത് പ്രസിഡന്റ് ദലീമ ജോജോ ആധ്യക്ഷം വഹിച്ചു. മികച്ച ലൈബ്രേറിയനുള്ള ദേവദത്ത് ജി. പുറക്കാട് സ്മാരക അവാര്‍ഡ് പറവൂര്‍ പബഌക് ഗ്രന്ഥശാലയിലെ ലൈബ്രേറിയന്‍ കെ. ഉണ്ണിക്കൃഷ്ണന് മന്ത്രി സമ്മാനിച്ചു. മികച്ച സ്‌കൂള്‍ ലൈബ്രേറിയനായി തിരഞ്ഞെടുത്ത കായംകുളം ബോയ്‌സ് എച്ച്.എസിലെ സൈന ബീവിയെയും മികച്ച സ്‌കൂള്‍ ലൈബ്രറിയായി തിരഞ്ഞെടുത്ത പറവൂര്‍ ഗവണ്‍മെന്റ് എച്ച്എസ്എസിനെയും മന്ത്രി ആദരിച്ചു. ഇന്നും നാളെയും വിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തില്‍ സ്‌കൂളുകളില്‍ വിദ്യാര്‍ഥികള്‍ക്കായി വിവിധ മത്സരങ്ങള്‍ നടത്തും. സ്‌കൂളുകളില്‍ പ്രത്യേക അസംബ്ലി കൂടി വായനദിന പ്രതിജ്ഞയെടുത്തു. നീര്‍ക്കുന്നം: മനുഷ്യനെ പൂര്‍ണ്ണതയിലേക്ക് നയിക്കാന്‍ വായനാ സംസ്‌കാരത്തിലൂടെ മാത്രമേ സാദ്ധ്യമാവൂവെന്ന് ജില്ലാ ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി ജി. ശശിധരന്‍ പിള്ള പറഞ്ഞു. അല്‍ ഹുദാ ഇംഗ്ലീഷ് സ്‌കൂളില്‍ വായനാ ദിനാചരണം ഉദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം. പ്രിന്‍സിപ്പാള്‍ എ. നൗഷാദ്, അഡ്മിനിസ്‌ട്രേറ്റര്‍ സബീര്‍ ഖാന്‍, ആശ, അസിദ തുടങ്ങിയവര്‍ സംസാരിച്ചു. വായനാദിനം ചേര്‍ത്തല: ഗവ. ടൗണ്‍ എല്‍പി സ്‌കൂളില്‍ നടന്ന വായനാ വാരാചരണം ഡിഇഒ കെ. ആര്‍. കൃഷ്ണദാസ് ഉദ്ഘാടനം ചെയ്തു. എസ്എംസി ചെയര്‍മാന്‍ കെ. ബി. സാനു അദ്ധ്യക്ഷനായി. ക്ലാസ് തല ലൈബ്രറി ഉദ്ഘാടനം കൗണ്‍സിലര്‍ ഡി. ജ്യോതിഷ് നിര്‍വഹിച്ചു. വെള്ളിയാകുളം ഗവ. യുപി സ്‌കൂളില്‍ ഡിഇഒ കെ. ആര്‍. കൃഷ്ണദാസ് ഉദ്ഘാടനം ചെയ്തു. തണ്ണീര്‍മുക്കം പഞ്ചായത്ത് പ്രസിഡന്റ് കെ. ജെ. സെബാസ്റ്റ്യന്‍ അദ്ധ്യക്ഷനായി. എടത്വാ: പി.എന്‍ പണിക്കര്‍ അനുസ്മണത്തോടനുബന്ധിച്ച് തലവടി ഗവ. ഹൈസ്‌കൂളില്‍ വായന ദിനാചരണം നടന്നു. ദിനാചരണം വാര്‍ഡ് മെമ്പര്‍ അജിത്ത് കുമാര്‍ പിഷാരത്ത് ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ പ്രഥമ അധ്യാപിക ഇന്‍ചാര്‍ജ് ബി. ഷീല അധ്യക്ഷത വഹിച്ചു. തലവടി എസ്ഡിവിഎസ് ഗ്രന്ഥശാല സെക്രട്ടറി ബി. രമേഷ് കുമാര്‍ വായനദിന സന്ദേശം നല്‍കി. സന്ദര്‍ശിച്ചു എടത്വാ: വായന വാരാഘോഷത്തിന് തുടക്കംകുറിച്ച് പബ്ലിക്ക് ലൈബ്രറി സന്ദര്‍ശനശനത്തിന് കുരുന്നുകള്‍ എത്തി. പച്ച-ചെക്കിടിക്കാട് സെന്റ് മേരീസ് ലൈബ്രറി ആന്റ് റീഡിങ്ങ് റും സന്ദര്‍ശിക്കാനാണ് പച്ച-ചെക്കിടിക്കാട് സെന്റ് സേവ്യേഴ്‌സ് യു.പി സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ എത്തിയത്. നാല്പതോളം വിദ്യാര്‍ത്ഥികള്‍ അടങ്ങിയ ആദ്യടീമിന് ഹെഡ്മിസ്ട്രസ് സിസ്റ്റര്‍ മോളിക്കുട്ടി തോമസ് നേതൃത്വം നല്‍കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.