മരം കടപുഴകി വീണ് വീട് തകര്‍ന്നു

Monday 19 June 2017 9:47 pm IST

ചെങ്ങന്നൂര്‍: കാറ്റില്‍ മരം കടപുഴകി വീണ് നിര്‍ദ്ധന കുടുംബത്തിന്റെ വീട് തകര്‍ന്നു. ചെറിയനാട് മാമ്പ്ര പിഐപി കനാലിന്റെ പടിഞ്ഞാറ് ജയന്തിഭവനത്തില്‍ നാണുവിന്റെ വീടിന് മുകളിലാണ് അക്കേഷ്യ മരം വീണത്. വീടിന്റെ വാര്‍പ്പും ഭിത്തിയും തകര്‍ന്നു. വൈദ്യുതി ബന്ധവും തകരാറിലായി. മരങ്ങള്‍ അപകടഭീഷണി ഉയര്‍ത്തുന്നതായി കാട്ടി ആറു മാസം മുന്‍പ് ചെങ്ങന്നൂര്‍ ആര്‍ഡിഒയ്ക്കും പിഐപി അധികൃതര്‍ക്കും നാണു പരാതി നല്‍കിയിരുന്നു. എന്നാല്‍ ഒരു നടപടിയും സ്വീകരിച്ചിരുന്നില്ല.  

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.