മാവേലിക്കര: പ്ലസ്വണ് പ്രവേശനത്തിനുള്ള ആദ്യ അലോട്ട്മെന്റ് ലിസ്റ്റില്‍ ജില്ലയില്‍ 15,325 പേര് ഉള്‍പ്പെട്ടു. 3,147 സീറ്റുകള്‍ ഒഴിഞ്ഞുകിടക്കുന്നു. ഏകജാലകം വഴി പ്ലസ്വണ് പ്രവേശനത്തിന് അപേക്ഷിച്ചത് 30,219 പേരാണ്. 18,472 സീറ്റിലാണ് ഏകജാലകം വഴി പ്രവേശനം. സര്‍ക്കാര്‍, എയ്ഡഡ് അണ് എയ്ഡഡ് വിഭാഗങ്ങളിലായി 27,016 പ്ലസ്വണ് സീറ്റുകളുണ്ട്. ഏകജാലകത്തില്‍ ഒഴിവുള്ള സീറ്റുകള്‍; മുസ്ലീം 16, എല്‍എസ്എ 10, ക്രിസ്ത്യന്‍ ഒബിസി 1, ഹിന്ദു ഒബിസി 4, എസ്സി 571, എസ്റ്റി 2,033, ഭിന്നശേഷി 278, അന്ധര്‍ 42, ധീവര അനുബന്ധം 26, വിശ്വകര്‍മ്മ1, കുശവ 114, കുടുംബി 51. അലോട്ട്മെന്റ് ലഭിക്കുന്ന വിദ്യാര്‍ത്ഥികളെല്ലാം അലോട്ട്മെന്റ് ലഭിക്കുന്ന സ്കൂളില്‍ ഇന്ന് അഞ്ചിന് മുമ്പ് പ്രവേശനം നേടണം. അലോട്ട്മെന്റ് ലഭിച്ചിട്ടും താല്‍ക്കാലിക പ്രവേശനം നേടാതിരിക്കുന്ന വിദ്യാര്‍ത്ഥികളെ തുടര്‍ന്നുള്ള അലോട്ട്മെന്റില്‍ പരിഗണിക്കില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: