യുവാവ് അറസ്റ്റില്‍

Monday 19 June 2017 10:24 pm IST

  നെടുങ്കണ്ടം: ഭാര്യയുടെ സഹോദരിയായ പതിനൊന്നുകാരിയെ പീഡിപ്പിച്ച യുവാവ് പിടിയില്‍. എഴുകുംവയല്‍ കോടാലിക്കവലയില്‍ എട്ടാനിയില്‍ വീട്ടില്‍ കിഷോര്‍(21) ആണ് പോലീസിന്റെ പിടിയിലായത്. സ്‌കൂളില്‍ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ നടത്തിയ കൗണ്‍സിലിങ്ങിലാണ് കുട്ടി പീഡന വിവരം വെളിപ്പെടുത്തുന്നത്. തുടര്‍ന്ന് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ നെടുങ്കണ്ടം പോലീസില്‍ വിവരമറിയിച്ചതിനെ തുടര്‍ന്നാണ് പ്രതി പിടിയിലായത്. വളരെ നാളുകളായി കിഷോറും പീഡനത്തിനിരയായ കുട്ടിയുടെ സഹോദരിയായ കൗമാരക്കാരിയും ഒന്നിച്ച് താമസിച്ച് വരികയായിരുന്നു. കൗമാരക്കാരിക്ക് 18 വയസും പ്രതിക്ക് 21 വയസ്സും പൂര്‍ത്തിയാകാത്തതില്‍ നിയമപരമായി ഇവര്‍ വിവാഹിതരായിട്ടില്ല. രണ്ടാഴ്ച മുമ്പാണ് പീഡനത്തിന് ആസ്പദമായ സംഭവം നടക്കുന്നത്. പ്രതിയെ നെടുങ്കണ്ടം കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. നെടുങ്കണ്ടം സി.ഐ റെജി എം കുന്നിപ്പറമ്പന്റെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.  

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.