ന്യൂദൽഹി: എഫ്-16 പോര്‍വിമാനങ്ങള്‍ ഇന്ത്യയില്‍ നിര്‍മിക്കാന്‍ ടാറ്റ ഗ്രൂപ്പും അമേരിക്കന്‍ വിമാനക്കമ്പനിയുമായ ലോക്ഹീഡ് മാര്‍ട്ടിനും തമ്മില്‍ കരാറായി. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ‘മേക്ക് ഇൻ ഇന്ത്യ’ പദ്ധതിക്ക് ഊര്‍ജംപകരുന്നതാണ് ഈ കരാര്‍.
ലോക്ഹീഡ് മാര്‍ട്ടിന്റെ ടെക്സസിലെ ഫോര്‍ട്ട് വര്‍ത്തിലുള്ള നിര്‍മാണപ്ലാന്റ് ഇന്ത്യയിലേക്ക് മാറ്റും. അമേരിക്കയിലെ തൊഴിലുകള്‍ക്ക് കോട്ടംതട്ടാതെയായിരിക്കും ഇത്. എഫ്-16ന്റെ ബ്ലോക്ക് 70 വിമാനങ്ങള്‍ നിര്‍മിക്കാനും ഉപയോഗിക്കാനും കയറ്റുമതിചെയ്യാനും ഇന്ത്യയ്ക്കാവുമെന്ന് ടാറ്റ ഗ്രൂപ്പ് പറഞ്ഞു. പ്രതിരോധരംഗത്ത് ലോകത്തെ ഏറ്റവുംവലിയ കരാറുകാരാണ് ലോക്ഹീഡ് മാര്ട്ടിന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: