ന്യൂദൽഹി: ഗുഡ്ഗാവിൽ ഓടിക്കൊണ്ടിരുന്ന കാറിൽ സ്ത്രീയെ കൂട്ടമാനഭംഗത്തിനിരയാക്കിയ ശേഷം പുറത്തേക്ക് വലിച്ചെറിഞ്ഞതായി ആരോപണം.
ഗുഡ്ഗാവ് സ്വദേശിനിയായ യുവതിയെ പ്രദേശത്തെ സോഹ റൗണ്ടിനു സമീപത്ത് രാത്രി 8.30ഓടുകൂടി മാരുതി സ്വിഫ്റ്റ് കാറിൽ വന്ന യുവാക്കൾ പിടിച്ച് വലിച്ച് കാറിലേക്ക് കയറ്റുകയാണുണ്ടായത്. തുടർന്ന് കാറിലുണ്ടായവർ പീഡിപ്പിച്ച ശേഷം ഗ്രേറ്റർ നോയിഡയിലെ ആശുപത്രിക്ക് സമീപത്തേക്ക് വലിച്ചെറിയുകയായിരുന്നുവെന്ന് യുവതി പോലീസിന് മൊഴി നൽകി. ഇപ്പോൾ യുവതിയെ മെഡിക്കൽ പരിശോധനകൾക്ക് വിധേയയാക്കിയിരിക്കുകയാണ്.
അടുത്തിടെ ഗുഡ്ഗാവിൽ ഓട്ടോയിൽ സഞ്ചരിച്ചിരുന്ന യുവതിയെ മൂവർ സംഘം കൂട്ടമാനഭംഗത്തിനിരയാക്കിയിരുന്നു. യുവതിക്കൊപ്പമുണ്ടായിരുന്ന കുഞ്ഞിനെ പുറത്തേക്ക് എറിഞ്ഞ് കളഞ്ഞതിനു ശേഷമായിരുന്നു പീഡനം നടന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: