ഭോപ്പാൽ: മധ്യപ്രദേശിലെ കോൺഗ്രസ് നേതാവ് അജയ് സിങ് പാർട്ടി പ്രവർത്തകന്റെ മുഖത്തടിക്കുന്ന വീഡിയോ പുറത്ത്. രാഹുൽ ഭയ്യാ എന്ന് വിളിക്കുന്ന അജയ് സിങ് മധ്യപ്രദേശിലെ സാഗർ നഗരത്തിൽ നടത്തിയ സമര പരിപാടിക്കിടെ പാർട്ടി പ്രവർത്തകന്റെ മുഖത്തടിക്കുന്ന വീഡിയോയാണ് പുറത്ത് വന്നത്.
പ്രവർത്തകർ പോലീസുമായി ഏറ്റുമുട്ടിണ്ടിരിക്കുന്ന സാഹചര്യത്തിലാണ് സ്വന്തം പ്രവർത്തകനു നേർക്ക് തന്നെ നേതാവ് തിരിഞ്ഞത്. ബാരിക്കേഡ് തകർക്കാൻ ശ്രമം നടത്തിക്കൊണ്ടിരുന്ന യുവാവിനെ അജയ് തള്ളി പുറകിലേക്ക് കൊണ്ടു പോകുകയും മുഖത്ത് അടിക്കുകയുമായിരുന്നു.
മധ്യപ്രദേശിലെ പ്രതിപക്ഷ നേതാവാണ് അജയ് സിങ്. മുതിർന്ന കോൺഗ്രസ് നേതാവും മുൻ മധ്യപ്രദേശ് മുഖ്യമന്ത്രിയായിരുന്ന അർജുൻ സിങിന്റെ മകനാണ് അജയ് സിങ്.
#WATCH: Madhya Pradesh Congress leader Ajay Singh aka Rahul Bhaiyya slaps party worker during a protest in Sagar for pelting stone at police pic.twitter.com/Y686ghXRlF
— ANI (@ANI) June 20, 2017
പ്രതികരിക്കാൻ ഇവിടെ എഴുതുക: