ന്യൂദല്‍ഹി: പാരിസ് ഉടമ്പടി നടപ്പാക്കാന്‍ ഇന്ത്യ പ്രതിബദ്ധമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന് ട്രൂഡുമായുളള ഫോണ്‍ സംഭാഷണത്തിലാണ് മോദി ഇക്കാര്യം പറഞ്ഞത്. വികസനപദ്ധതികളെക്കുറിച്ചും കാലാവസ്ഥാവ്യതിയാനത്തെക്കുറിച്ചും ഇരുവരും ചര്‍ച്ച നടത്തി.
തിങ്കളാഴ്ച വൈകുന്നേരമാണ് ഇരുവരും ഫോണ്‍ സംഭാഷണം നടത്തിയത്. കാനഡയുമായുളള ഉഭയകക്ഷിബന്ധം ശക്തമായ ബന്ധങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിന് ആശയവിനിമയവും സഹകരണവും തുടരുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: