എം.ബി.ബി.എസ് പരീക്ഷാ ഫലം ചോര്‍ന്നതായി പരാതി

Tuesday 20 June 2017 5:14 pm IST

തിരുവനന്തപുരം: എം.ബി.ബി.എസ് അവസാന വര്‍ഷ പരീക്ഷാ ഫലം ചോര്‍ത്തിയതായി പരാതി. ആരോഗ്യ സര്‍വകലാശാല ഇതു സംബന്ധിച്ച് സൈബര്‍ സെല്ലിന്പരാതി നല്‍കിയതായാണ് റിപ്പോര്‍ട്ട്. വിഷയത്തില്‍ പരിയാരം മെഡിക്കല്‍ കോളജിലെ വിദ്യാര്‍ഥികളും പരാതി നല്‍കിയിട്ടുണ്ട്. എറണാകുളത്തെ ഒരു സ്വകാര്യ കോളജിന്റെ വെബ്‌സൈറ്റിലാണ്പരീക്ഷഫലം വന്നത്. ആരോഗ്യസര്‍വകലാശാലായിലെ ഉന്നതര്‍ക്കും സംഭവത്തില്‍ പങ്കുണ്ടോയെന്ന്പരിശോധന നടത്തുമെന്നാണ് സൂചന. ആരോഗ്യസര്‍വകലാശാലയുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന അഴിമതി ആരോപണങ്ങളുമായി പരീക്ഷഫലം ചോര്‍ന്നതിനും ബന്ധമുണ്ടോയെന്നും അന്വേഷിക്കും.  

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.