ലാലു കുടുംബത്തിന്റെ 175 കോടിയുടെ സ്വത്ത് കണ്ടുകെട്ടി

Tuesday 20 June 2017 5:53 pm IST

ന്യൂദൽഹി: അനധികൃത സ്വത്തു കേസിൽ ലാലു പ്രസാദ് യാദവിന്റെ മകളും എംപിയുമായ മിസ ഭാരതിയുടെ 50 കോടിയുടെ സ്വത്ത് അടക്കം ലാലു കുടുംബത്തിന്റെ 175 കോടിയുടെ സ്വത്ത് ആദായ നികുതി വകുപ്പ് കണ്ടുകെട്ടി. സ്വത്ത് സംബന്ധിച്ച വിശദീകരണം നൽകാൻ ജൂലൈ ആദ്യം നേരിട്ട് ഹാജരാകാൻ ഇവരോട് ആവശ്യപ്പെട്ടിട്ടുമുണ്ട്. ദൽഹിയിലുള്ള നിയമവിരുദ്ധമായ ബിനാമി സ്വത്തുക്കളാണ് കണ്ടുകെട്ടിയത്. മിസക്കും മറ്റും അനധികൃത സ്വത്തുണ്ടെന്ന സൂചനകളെത്തുടർന്ന് ആഴ്ചകൾക്കു മുൻപ് ആദായ നികുതി വകുപ്പ് ഇവരുടെ വസതികളിലും സ്ഥാപനങ്ങളിലും റെയ്ഡ് നടത്തിയിരുന്നു. ബീഹാർ മന്ത്രിയും ലാലുവിന്റെ മകനുമായ തേജസ്വിക്കെതിരെയും ആദായ നികുതി വകുപ്പ് നടപടികൾ തുടങ്ങിയിരുന്നു. അതും ബിനാമി നിയമപ്രകാരമായിരുന്നു. ലാലുവിനും മക്കൾക്കും അനധികൃ സ്വത്തുണ്ടെന്ന ആരോപണം ഉയർന്നതിനെത്തുടർന്ന് ആദായ നികുതി വകുപ്പ് ഇവരുമായി ബന്ധപ്പെട്ട 22 കേന്ദ്രങ്ങളിൽ പരിശോധന നടത്തിയിരുന്നു. ആയിരം കോടിയിലേറെ രൂപയുടെ ബിനാമി സ്വത്ത് ഇവർക്കുണ്ടെന്നും കണ്ടെത്തി. തുടർന്നാണ് നടപടികൾ ആരംഭിച്ചിരിക്കുന്നത്. ഇനി ലാലുവിനും മക്കൾക്കും നോട്ടീസ് നൽകും. സ്വത്തിന്റെ ഉറവിടവും മറ്റും അവർ നേരിട്ട് ഹാജരായി വിശദീകരിക്കണം. വിശ്വാസയോഗ്യമായ വിശദീകരണം നൽകാൻ കഴിഞ്ഞില്ലെങ്കിൽ പിടിച്ചെടുത്ത വസ്തു മടക്കി നൽകില്ല. വിശദീകരണത്തിന് 90 ദിവസമാണ് നൽകിയത്.  

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.