നാസ 200 ഗ്രഹങ്ങള്‍ കണ്ടെത്തി

Tuesday 20 June 2017 6:01 pm IST

വാഷിങ്ങ്ടണ്‍: അമേരിക്കന്‍ ബഹരാകാശ ഏജന്‍സിയായ നാസയുടെ കെപ്‌ളര്‍ ശൂന്യാകാശ ദൂരദര്‍ശിനി 219 ഓളം പുതിയ ഗ്രഹങ്ങള്‍ കണ്ടെത്തി. ഇവയെല്ലാം സൗരയൂഥത്തിനു പുറത്താണ്. 2009 വിക്ഷേപിച്ച ശൂന്യാകാശ ദൂരദര്‍ശിനിയാണ് കെപ്‌ളര്‍. മുന്‍പിലൂടെ കടന്നു പോകുന്ന വസ്തുക്കളെ വിശകലനം ചെയ്താണ് കെപ്‌ളര്‍ അവ എന്താണെന്ന് കണ്ടെത്തുന്നത്. 219 എണ്ണത്തില്‍ പത്തെണ്ണത്തിന് ഭൂമിയുടെ വലിപ്പമുണ്ട്. അവ അവയുടെ സൂര്യനെന്ന് കരുതുന്ന നക്ഷത്രത്തെ ചുറ്റുന്നുമുണ്ട്. കെപ്‌ളര്‍ ഇതിനകം ഗ്രഹം പോലെയുള്ള 4034 വസ്തുക്കളെ കണ്ടെത്തിയിട്ടുണ്ട്. അവയില്‍ 2335 എണ്ണവും സൗരയൂഥത്തിനു പുറത്തുള്ള ഗ്രഹങ്ങളെണന്നും വ്യക്തമായിട്ടുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.