കോഴിക്കോട്: തൊണ്ടയാട് ബസ് മറിഞ്ഞ് നിരവധി പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.
അപകടം നടക്കുമ്പോള്‍ ബസ്സില്‍ 25 യാത്രക്കാര്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ബസ്സിന്റെ മുന്‍വശത്തെ ഗ്ലാസ്സ് പൊളിച്ചാണ് യാത്രക്കാരെ പുറത്തെടുത്തത്. 7 ആംബുലന്‍സുകളിലായി പരിക്കേറ്റവരെ മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: