ആലപ്പുഴ: നഗരത്തിലെ തോണ്ടന്‍കുളങ്ങര, ആശ്രമം വാര്‍ഡുകളില്‍ ബൈക്ക് മോഷണം വ്യാപകമായി.
ഇന്നലെ പുലര്‍ച്ചെ ഇന്ദിരാ ജങ്ഷന് പടിഞ്ഞാറ് ത്രിവേണി ജങ്ഷനിലെ തട്ടാരപറമ്പ് വീട്ടില്‍ സുധീഷിന്റെ ബൈക്ക് മോഷണം പോയി. വീടിന് മുന്നില്‍ വെച്ച് മുറിയിലേക്ക് കയറിയിട്ട് ഇറങ്ങി വന്നപ്പോള്‍ ബൈക്കില്ല.
ത്രിവേണി ജംഗ്ഷന് തന്നെയുള്ള പടിഞ്ഞാറേ വീട്ടില്‍ പി.എം ഷാജിയുടെ ബൈക്ക് കഴിഞ്ഞ ദിവസം മോഷണം പോയിരുന്നു. ബൈക്കില്‍ എണ്ണ തീര്‍ന്നതിനാല്‍ മോഷ്ട്ടാക്കള്‍ ഇന്ദിരാ ജംഗ്ഷന് സമീപം ബൈക്ക് ഉപേക്ഷിച്ച് മുങ്ങി.
കഴിഞ്ഞ ദിവസം ഇവിടെ രാവിലെ ആറിന് കടയില്‍ പോയി തിരികെയെത്തിയയാള്‍ വീടിന് മുന്നില്‍ ബൈക്ക് വെച്ച് അകത്തേക്ക് പോയപ്പോള്‍ മോഷണശ്രമം നടന്നെങ്കിലും ഉടമ ഓടിയെത്തിയപ്പോള്‍ കള്ളന് ഓടി രക്ഷപ്പെട്ടു.
റോഡരികിലുള്ള വീടുകള്‍ നോക്കിയാണ് ആലപ്പുഴ നഗരത്തില്‍ ബൈക്ക് മോഷ്ടാക്കള്‍ വിലസുന്നത്. പോലീസ് പട്രോളിങ് ഇവിടങ്ങളില്‍ ശക്തമാക്കണമെന്ന് ആവശ്യം ഉയരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: