ആലപ്പുഴ: നീതി ആയോഗിന്റെ തൊഴിലാളി വിരുദ്ധ സമീപനത്തില്‍ പ്രതിഷേധിച്ച് നീതി ആയോഗ് ഉടനടി പുനഃസംഘടിപ്പിക്കുമെന്ന് ബിഎംഎസ്. തൊഴിലാളി സംഘടനാ പ്രതിനിധികളെ ഉള്‍പ്പെടുത്തണമെന്നും ബിഎംഎസ് ആവശ്യപ്പെട്ടു. ആവശ്യങ്ങളുന്നയിച്ച് നാളെ രാവിലെ 10.30ന് കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിനു സമീപം ബിഎംഎസ് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ കൂട്ടധര്‍ണ്ണ നടത്തും. ബിഎംഎസ് ജില്ലാ പ്രസിഡന്റ് ബി. രാജശേഖരന് അദ്ധ്യക്ഷനാകും. ബിഎംഎസ് ദേശീയ സമിതിയംഗം അഡ്വ. എസ്. ആശാമോള്‍ ഉദ്ഘാടനം ചെയ്യും. ജില്ലാ സെക്രട്ടറി സി.ജി. ഗോപകുമാര്‍ മുഖ്യപ്രഭാഷണം നടത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: