കൊടുങ്ങല്ലൂര്‍: ഒബിസി മോര്‍ച്ച മണ്ഡലം സെക്രട്ടറി സി.വി. ഉദയകുമാറിന്റെ വീടിനു നേര്‍ക്ക് ഡിവൈഎഫ്ഐ ആക്രമണം. കഴിഞ്ഞ ദിവസം പുലര്‍ച്ചെയാണ് കല്ലേറും ബൈക്ക് കത്തിക്കാന്‍ ശ്രമവും നടന്നത്. ഡിവൈഎഫ്ഐ പ്രവര്‍ത്തകരുള്‍പ്പെട്ട കഞ്ചാവ് മാഫിയയാണ് അക്രമത്തിനു പിന്നിലെന്ന് ബിജെപി മണ്ഡലം ഭാരവാഹികള്‍ പറഞ്ഞു. അക്രമികളെ ഉടന്‍ പിടികൂടണമെന്ന് മണ്ഡലം കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. എം.ജി.പ്രശാന്ത് ലാലിന്റെ അദ്ധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ എല്‍.കെ. മനോജ്, കെ.എ.സുനില്‍കുമാര്‍.ഇറ്റിത്തറ സന്തോഷ്, കെ.എസ്.ശിവറാം, കെ.എസ്.വിനോദ്, മായ സജീവ് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: