അനുസ്മരണ സമ്മേളനവും മൗനജാഥയും

Tuesday 20 June 2017 9:09 pm IST

കടുത്തുരുത്തി: ആര്‍ച്ച് ബിഷപ്പ് കുര്യാക്കോസ് കുന്നശ്ശേരിയുടെ ദേഹവിയോഗത്തില്‍ അനുശോചിച്ച് കടുത്തുരുത്തി പൗരാവലിയുടെ നേതൃത്വത്തില്‍ നടത്തിയ അനുസ്മരണ സമ്മേളനത്തില്‍ കോട്ടയം അതിരൂപത ആര്‍ച്ച്്് ബിഷപ്പ്് മാത്യു മൂലക്കാട്ട്്് മുഖ്യപ്രഭാഷണം നടത്തി. മോന്‍സ് ജോസഫ് എംഎല്‍എ അദ്ധ്യക്ഷത വഹിച്ചു. ബിഷപ്പ്് മാര്‍. ജെയിംസ് തോപ്പില്‍, ബിഷപ്പ് മാര്‍.ജോസഫ് കല്ലറങ്ങാട്ട്, ബിഷപ്പ്് മാര്‍. ജേക്കബ്ബ് മുരിക്കന്‍, കെ.എം. മാണി എംഎല്‍എ, എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍, വി.എന്‍. വാസവന്‍, മളളിയൂര്‍ പരമേശ്വരന്‍ നമ്പൂതിരി, സഖറിയാസ് കുതിരവേലി, ഫാ. മാത്യു മണക്കാട്ട്, ഫാ. സഖറിയാസ് ആട്ടപ്പാട്ട്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.വി. സുനില്‍ എന്നിവര്‍ പങ്കെടുത്തു. സമ്മേളത്തിന്റെ മുന്നോടിയായി സെന്റ് മൈക്കിള്‍സ് സ്‌കൂളില്‍ നിന്നും ആരംഭിച്ച മൗനജാഥയില്‍ കുട്ടികളും അദ്ധ്യാപകരുമടക്കം നിരവധി പേര്‍ പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.