അടിമാലി: വേട്ടയ്ക്ക് ഉപയോഗിച്ചിരുന്ന നാടന്‍ തോക്ക് പിടികൂടി. ഒരാള്‍ അറസ്റ്റില്‍. അടിമാലി പടിക്കപ്പ് പലിശക്കല്ല് സ്വദേശി എല്‍ദോസ് (48) ആണ് പിടിയിലായത്.
രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ് സംഘം ഇന്നലെ വൈകിട്ട് നാല് മണിയോടെ പ്രതിയുടെ വീട്ടില്‍ നടത്തിയ പരിശോധനയിലാണ് തോക്ക് പിടികൂടിയത്. വെടിമരുന്ന് പരിശോധനയില്‍ കണ്ടെത്തി. സംഭവത്തില്‍ എല്‍ദോസിനെതിരെ പോലീസ് ആംസ് ആക്ട് പ്രകാരം കേസെടുത്തു. പ്രിന്‍സിപ്പല്‍ എസ്ഐ സന്തോഷ് സജീവിന്റെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥരായ ജിജി, ജിജി ജോണ്‍, റെജി, നിജ, നീല്‍ ക്രിസ്റ്റി എന്നിവരടങ്ങിയ സംഘമാണ് കേസ് പിടികൂടിയത്.
ആന വേട്ട കേസിലും ഇയാള്‍ പ്രതിയാണെന്ന് പോലീസ് പറഞ്ഞു. പ്രതിയെ ഇന്ന് വിശദമായ ചോദ്യം ചെയ്യലിന് ശേഷം ഇന്ന് ഉച്ചയോടെ അടിമാലിയിലെ കോടതിയില്‍ ഹാജരാക്കും. സംഭവത്തില്‍ വനം വകുപ്പും പരിശോധന നടത്തി വരികയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: