വീട്ടമ്മയുടെ അക്കൗണ്ടില്‍ നിന്നും പണംതട്ടി

Tuesday 20 June 2017 9:12 pm IST

ചങ്ങനാശേരി: വീട്ടമ്മയുടെ ബാങ്ക് അക്കൗണ്ടില്‍ നിന്നും പെന്‍ഷന്‍തുക എടിഎം ഉപയോഗിച്ച് കവര്‍ന്നു. മാടപ്പള്ളി കരിക്കണ്ടം പുതുപ്പറമ്പില്‍ രാജമ്മയുടെ എസ്ബിഐ തെങ്ങണ ശാഖയില്‍ നിക്ഷേപിച്ചിരുന്ന തുകയാണ് നഷ്ടമായത്. കോട്ടയം അയ്മനത്തുള്ള എസ്ബിഐ എടിഎം കൗണ്ടറില്‍ നിന്നുമാണ് രണ്ടായിരം രൂപ രാജമ്മ അറിയാതെ പിന്‍വലിച്ചത്. അക്കൗണ്ടില്‍ നിന്നും രണ്ടായിരം രൂപ പിന്‍വലിക്കപ്പെട്ടതായി രാജമ്മയുടെ മകന്‍ പ്രസാദിന്റെ മൊബൈല്‍ ഫോണില്‍ ശനിയാഴ്ച വൈകുന്നേരം സന്ദേശം ലഭിക്കുകയായിരുന്നു. എടിഎം കാര്‍ഡിന് അപേക്ഷിക്കുകയോ ലഭിക്കുകയോ ചെയ്തിട്ടില്ലെന്ന് രാജമ്മ പറഞ്ഞു. എന്നാല്‍ ബാങ്ക് അക്കൗണ്ടില്‍ നിന്നും പണം കുറഞ്ഞതായി അറിയിച്ചപ്പോള്‍ 2013 ല്‍ രാജമ്മക്ക് എടിഎം കാര്‍ഡ് നല്‍കിയതായി രേഖയിലുണ്ടെന്നാണ് ബാങ്ക് അധികൃതര്‍ പറയുന്നത്. കര്‍ഷക തൊഴിലാളി പെന്‍ഷന്‍ ലഭിക്കുന്നതിനാണ് തെങ്ങണ എസ്ബിടി ശാഖയില്‍ വര്‍ഷങ്ങള്‍ക്കു മുമ്പ് രാജമ്മ സീറോ ബാലന്‍സ് അക്കൗണ്ട് എടുത്തത്. പണം നഷ്ടപ്പെട്ടത് സംബന്ധിച്ച് രാജമ്മ എസ്ബി ഐ ശാഖാ മാനേജര്‍, തൃക്കൊടിത്താനം പോലീസ് എന്നിവര്‍ക്ക് പരാതി നല്‍കി.  

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.