മുഹമ്മ: പാതിരപ്പള്ളിയിലെ സ്വകാര്യ കയര്‍ കയറ്റുമതി സ്ഥാപനമായ പാം ഫൈബറിലെ ഫര്ണാസിന് സമീപം അഗ്നിബാധ ഉണ്ടായത് പരിഭ്രാന്തി പരത്തി. ചൊവ്വാഴ്ച്ച വൈകിട്ട് അഞ്ചോടെയായിരുന്നു അഗ്നിബാധ. റബറൈസിങ് യൂണിറ്റിന് സമീപമായിരുന്നു തീ പടര്‍ന്നത്. തൊഴിലാളികളും ജീവനക്കാരും സമയോചിതമായി ഇടപെട്ട് വെള്ളമൊഴിച്ച് തീ കെടുത്തി. മറ്റു ഭാഗത്തേക്ക് പടരാതിരിക്കാന്‍ ആലപ്പുഴയില്‍ നിന്നും ഫയര്‍ഫോഴ്സ് എത്തി തീ യണച്ചു. മണ്ണഞ്ചേരി പോലീസും സ്ഥലത്ത് എത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: