ന്യൂദല്‍ഹി: രാജ്യത്തെ പ്രധാന നഗരങ്ങളില്‍ ഭീകരാക്രമണ സാധ്യതയെന്ന് രഹസ്യാന്വേഷണ ഏജന്‍സികള്‍ മുന്നറിയിപ്പ് നല്‍കിയതോടെ രാജ്യമെങ്ങും കനത്ത ജാഗ്രത.
കശ്മീരില്‍ നിന്നുള്ള ഭീകരര്‍ രാജ്യത്തിന്റെ മറ്റു ഭാഗങ്ങളില്‍, പ്രത്യേകിച്ച് ദല്‍ഹിയില്‍ ആക്രമണത്തിനൊരുങ്ങുന്നുവെന്നാണ് രഹസ്യാന്വേഷണ വിഭാഗം ദല്‍ഹി പോലീസിന് വിവരം നല്‍കിയത്. ദല്‍ഹി പോലീസ് ഇത് മറ്റ് സംസ്ഥാനങ്ങള്‍ക്കും കൈമാറി.
തിരക്കേറിയ സ്ഥലങ്ങള്‍, വിനോദസഞ്ചാര കേന്ദ്രങ്ങള്‍, വലിയ വ്യാപാര കേന്ദ്രങ്ങള്‍, വിമാനത്താവളങ്ങള്‍, റെയില്‍വേ സ്റ്റേഷനുകള്‍, ബസ് സ്റ്റാന്‍ഡുകള്‍ തുടങ്ങിയവയാണ് ഭീകരരുടെ ലക്ഷ്യമെന്ന് മുന്നറിയിപ്പില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: