സിപിഎം - സിപിഐ പോര് രൂക്ഷം സിപിഎം നേതാവിനെ പുറത്താക്കി

Tuesday 20 June 2017 9:14 pm IST

ചേര്‍ത്തല: ചേര്‍ത്തല തെക്ക് പഞ്ചായത്തില്‍ സിപിഎം സിപിഐ പോര് രൂക്ഷം. സിപിഎമ്മില്‍ ചേര്‍ന്നു പ്രവര്‍ത്തിക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ചു കത്തു നല്കിയ ലോക്കല്‍ കമ്മിറ്റി അസിസ്റ്റന്റ് സെക്രട്ടറിയെ സിപിഐയില്‍ നിന്നും പുറത്താക്കി. 28 വര്‍ഷമായി സിപിഐയില്‍ പ്രവര്‍ത്തിക്കുന്ന കുറുപ്പംകുളങ്ങര ലോക്കല്‍ കമ്മിറ്റി സെക്രട്ടറി അനില്‍ ടി. നായരെയാണ് ചൊവ്വാഴ്ച പാര്‍ട്ടിയില്‍ നിന്നും പുറത്താക്കാന്‍ തീരുമാനമെടുത്തത്. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയതിനെ തുടര്‍ന്നാണു പുറത്താക്കലെന്നാണ് സിപിഐ കുറുപ്പന്‍കുളങ്ങര ലോക്കല്‍ സെക്രട്ടറി സി.വി. സതീശന്‍ വാര്‍ത്താകുറുപ്പില്‍ അറിയിച്ചിരിക്കുന്നത്. ഇയാള്‍ക്കെതിരെ ആരോപണങ്ങളും ഉയര്‍ത്തിയിട്ടുണ്ട്. മന്ത്രി പി. തിലോത്തമന്റെ സ്വന്തം ലോക്കല്‍ കമ്മിറ്റിയാണ് കുറുപ്പന്‍കുളങ്ങര. ഏറെ നാളായി സിപിഐയില്‍ ഉയര്‍ന്ന തര്‍ക്കങ്ങളെ തുടര്‍ന്നാണു സംഭവങ്ങളെന്നാണു വിവരം. പ്രശ്‌ന പരിഹാരത്തിനുള്ള ശ്രമങ്ങള്‍ അടഞ്ഞതിനെ തുടര്‍ന്നാണു നടപടി ഉണ്ടായിരിക്കുന്നത്. ഇരു പാര്‍ട്ടികളും തമ്മില്‍ നിരന്തരം തര്‍ക്കങ്ങള്‍ നടക്കുന്ന സ്ഥലമാണ് ചേര്‍ത്തല തെക്ക് പ്രദേശം.  

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.