ബൈക്കിലെത്തിയ സംഘം വീട്ടമ്മയുടെ മാല കവര്‍ന്നു

Tuesday 20 June 2017 9:15 pm IST

പള്ളിപ്പുറം: റോഡിലൂടെ നടന്നുപോവുകയായിരുന്ന വീട്ടമ്മയുടെ മാല ബൈക്കിലെത്തിയ രണ്ടംഗസംഘം പൊട്ടിച്ചെടുത്തു. കളത്തില്‍ ക്ഷേത്രത്തിന് സമീപമുള്ള സരോജിനിയുടെ മാലയാണ് പള്ളിപ്പുറം പാറേഴന്‍ കവലക്ക് സമീപം ചൊവ്വാഴ്ച രണ്ടരയോടെ പൊട്ടിച്ചെടുത്തത്. കഴിഞ്ഞ ദിവസങ്ങളില്‍ പള്ളിപ്പുറത്ത് നടന്ന മോഷണപരമ്പരയെ തുടര്‍ന്ന് സരോജിനി തന്റെ സ്വര്‍ണ്ണ മാല ഊരിവച്ചിരുന്നു. കഴുത്തിലണിഞ്ഞിരുന്ന വരവുമാല സ്വര്‍ണ്ണമെന്ന് കരുതിയാണ് മോഷ്ടാക്കള്‍ പൊട്ടിച്ചത്. പാറേഴന്‍ കവലക്ക് സമീപത്തെ അനുജത്തിയുടെ വീട്ടില്‍ നിന്നും വീട്ടിലേക്ക് പോവുകയായിരുന്നു സരോജിനി. എതിര്‍ദിശയില്‍ ഹെല്‍മറ്റ് ധരിച്ചെത്തിയ സംഘം സരോജിനിയുടെ പക്കല്‍ എത്തിയപ്പോള്‍ ബൈക്കിന്റെ വേഗം കുറച്ചശേഷം മാലപ്പൊട്ടിക്കുകയായിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.