ചേര്‍ത്തല: റാങ്കിന്റെ തിളക്കവുമായി വിഷ്ണു സാജന്. എന്‍ജിനീയറിങ് എന്‍ട്രന്‍സ് പരീക്ഷയില്‍ സംസ്ഥാന തലത്തില്‍ 48-ാം റാങ്കും ജില്ലയില്‍ ഒന്നാം റാങ്കും നേടിയാണ് വേളോര്‍വട്ടം സ്വദേശി വിഷ്ണു നാടിന് അഭിമാനമായത്. നഗരസഭ 31 ാം വാര്‍ഡ് ശ്രീവല്സത്തില് ഇ. ബി. സാജന്റേയും, രജിലയുടേയും മകനാണ്. മാന്നാനം കെഇ ഇംഗ്ലീഷ് മീഡിയം സ്കൂളിലെ വിദ്യാര്‍ത്ഥിയായിരുന്ന സാജന് പഠനത്തോടൊപ്പം എന്‍ട്രന്‍സ് കോച്ചിങ് ക്ലാസില്‍ പരിശീലനം നേടിയിരുന്നു. പുലര്‍ച്ചെ 4.30 ന് ഉണരുന്ന സാജന് ചിട്ടയായ പഠനരീതിയാണ് അവലംബിച്ചിരുന്നത്. കോട്ടയം ഐഐടി പ്രവേശനത്തിനുള്ള അഖിലേന്ത്യാ പരീക്ഷയില്‍ 4020 റാങ്കോടെ യോഗ്യത നേടിയിരുന്നു. പട്ടണക്കാട് ഇംഗ്ലീഷ് മീഡിയം സ്കൂളിലായിരുന്നു പത്താം ക്ലാസ് വരെ പഠിച്ചത്. കെഎസ്ഇബി പൂച്ചാക്കല്‍ സെക്ഷനിലെ സീനിയര്‍ സൂപ്ര് ആണ് സാജന്. അമ്മ രജില പള്ളിപ്പുറം ഐഎച്ച്ആര്‍ഡി എന്‍ജിനീയറിംഗ് കോളേജില്‍ സീനിയര്‍ അസിസ്റ്റന്റാണ്. സഹോദരി വൃന്ദ ആറാം ക്ലാസ് വിദ്യാര്‍ഥിയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: