ഒരുക്കങ്ങള്‍ പൂര്‍ത്തിയായി: കുന്നന്താനം സമ്പൂര്‍ണ യോഗഗ്രാമം

Tuesday 20 June 2017 9:17 pm IST

തിരുവല്ല:കേരളത്തിലെ ആദ്യത്തെ സമ്പൂണ യോഗ ഗ്രാമമാകാന്‍ കുന്നന്താനത്ത് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. കഴിഞ്ഞ രണ്ടുമാസമായി വിവിധ ഇടങ്ങളില്‍ ഇതിനുള്ള ഒരുക്കങ്ങള്‍ നടന്ന് വരുകയായിരുന്നു. കേന്ദ്ര സര്‍ക്കാരിന്റെ ആയുഷ് ഡിപ്പാര്‍ട്ടുമെന്റുമായും സംസ്ഥാന സര്‍ക്കാരിന്റെ ആര്‍ദ്രം മിഷനുമായും സഹകരിച്ച് രോഗികള്‍ ഇല്ലാത്ത കുന്നന്താനം സൃഷ്ടിക്കുക എന്നതാണ് ലക്ഷ്യം. പ്രകൃതി ജീവനത്തിലൂടെ സമ്പൂര്‍ണ െജെവ ഗ്രാമം എന്ന ലക്ഷ്യം നിറവേറ്റാനുള്ള പ്രവര്‍ത്തനങ്ങളും നടന്നുവരുന്നു. സമ്പൂര്‍ണ യോഗ ഗ്രാമ പ്രഖ്യാപനം 22ന് ഉച്ചകഴിഞ്ഞ് 2.30ന് കുന്നന്താനം എന്‍.എസ്.എസ്. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നടക്കുന്ന ചടങ്ങില്‍ സംസ്ഥാന എക്‌െസെസ് കമ്മിഷണര്‍ ഋഷിരാജ് സിങ് നിര്‍വഹിക്കും.പഞ്ചായത്ത്പ്രസിഡന്റ് കെ.കെ. രാധാകൃഷ്ണകുറുപ്പ് അധ്യക്ഷത വഹിക്കും ദേശീയ യോഗ ചാമ്പ്യന്‍ഷിപ്പില്‍ ഒന്നാം സ്ഥാനം നേടിയ ആറാം ക്ലാസ് വിദ്യാര്‍ഥി തേജസ് എസ്. നായരെ ആദരിക്കും. തുടര്‍ന്ന് യോഗാ പ്രദര്‍ശനവും നടക്കും. കുന്നന്താനം സ്വദേശിയും പത്തനംതിട്ട കൃഷി വകുപ്പിലെ സൂപ്രണ്ടുമായ എം.ജി. ദിലീപിന്റെ നേതൃത്വത്തില്‍ നടക്കുന്ന പ്രണവം യോഗാ സെന്ററാണ് കഴിഞ്ഞ രണ്ടുമാസമായി സൗജന്യ യോഗാ പരിശീലനം കുന്നന്താനത്ത് നടത്തി വന്നത്. ഒരു കുടുംബത്തില്‍നിന്നും ഒരാള്‍ വീതം യോഗ ക്ലാസില്‍ പങ്കെടുത്തു.അന്താരാഷ്ട്ര യോഗ ദിനമായ ഇന്ന് ജില്ലാ യോഗാ അസോസിയേഷനൊപ്പം ജില്ലാ കേന്ദ്രത്തില്‍ യോഗാ പ്രദര്‍നവും നടക്കും.സ്ഥിരമായ യോഗാ ക്ലിനിക്ക് ഇനി ഇവിടെ ഉണ്ടാകും. കൊളസ്‌ട്രോള്‍, കാല്‍മുട്ടു വേദന, രക്തസമ്മര്‍ദ്ദം, ഷുഗര്‍, ശ്വാസകോശ സംബന്ധവും ഹൃദയ സംബന്ധവുമായ പ്രശ്‌നങ്ങള്‍, നട്ടെല്ലു സംബന്ധമായ വിഷയങ്ങള്‍, മാനസിക പിരിമുറുക്കം, ആര്‍ത്തവ സംബന്ധമായ വിഷയങ്ങള്‍ എന്നിവയില്‍ നിന്നും ആശ്വാസം ലഭിക്കുന്ന വിധത്തിലുള്ള യോഗ പഠന സിലബസ്.മെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ. രാധാകൃഷ്ണകുറുപ്പ്, യോഗാചാര്യന്‍ എം.ജി. ദിലീപ് എന്നിവര്‍ പറഞ്ഞു.  

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.