ആലപ്പുഴ: സംസ്ഥാന ലഹരി വര്‍ജ്ജന മിഷന് ‘വിമുക്തി’യുമായി ബന്ധപ്പെട്ട് ജില്ലയിലെ എല്ലാ വീടുകളിലും വിമുക്തി സ്റ്റിക്കര്‍ പതിക്കുന്നതിന് 2,68,000 സ്റ്റിക്കറുകള്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ എത്തിച്ചതായി ഡെപ്യൂട്ടി എക്സൈസ് കമ്മീഷണര്‍ അറിയിച്ചു. ഇവ കുടുംബശ്രീ പ്രവര്‍ത്തകര്‍, അങ്കന്‍വാടി ജീവനക്കാര്‍, ആശാവര്‍ക്കര്‍മാര്‍ എന്നിവര്‍ മുഖാന്തിരം വീടുകളില്‍ ഒട്ടിക്കും. വിമുക്തിയുടെ പഞ്ചായത്ത് തല പ്രവര്‍ത്തനങ്ങള്‍ക്കും, ബ്ളോക്ക്തല പ്രവര്‍ത്തനങ്ങള്‍ക്കും 25,000 രൂപ വീതവും മുനിസിപ്പല്‍ തല പ്രവര്‍ത്തനത്തിന് 50,000 രൂപയും അനുവദിച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വിമുക്തിയുടെ പ്രവര്‍ത്തനങ്ങള്‍ക്കായി 5000 രൂപ വീതവും അനുവദിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: