റിലയന്‍സ് കരാര്‍ റദ്ദാക്കി; വിജിലന്‍സ് അന്വേഷിക്കും

Tuesday 20 June 2017 9:21 pm IST

തൃശൂര്‍: നഗരത്തില്‍ പോസ്റ്റിട്ട് കേബിള്‍ വലിക്കാന്‍ റിലയന്‍സുമായുണ്ടാക്കിയ കരാര്‍ കോര്‍പ്പറേഷന്‍ റദ്ദാക്കി. കൗണ്‍സില്‍ യോഗത്തില്‍ ഇന്നലെ നടന്ന ചൂടേറിയ വാദപ്രതിവാദങ്ങള്‍ക്ക് ശേഷമാണ് തീരുമാനം. കഴിഞ്ഞ ഭരണസമിതിയുടെ കാലത്തെ കരാര്‍ സംബന്ധിച്ച് വിജിലന്‍സ് അന്വേഷണത്തിന് ശുപാര്‍ശചെയ്യാന്‍ തീരുമാനം. നിരവധി വിഷയങ്ങളുണ്ടായിരുന്നെങ്കിലും റിലയന്‍സ് കരാര്‍ മാത്രമാണ് യോഗം ചര്‍ച്ച ചെയ്തത്. രണ്ടുകോടിരൂപ നിക്ഷേപമായി സ്വീകരിച്ച് 28.54 കിലോമീറ്റര്‍ ദൂരം ഇരുമ്പ്‌പൈപ്പ് സ്ഥാപിച്ച് കേബിളുകള്‍ വലിക്കുന്നതിന് റിലയന്‍സിന് അനുമതി നല്‍കുന്നതായിരുന്നു കരാര്‍. ഒരുകോടിരൂപ സൗജന്യവും അനുവദിച്ചിരുന്നു. കരാറിന് പിന്നില്‍ അഴിമതിയാണെന്ന് ഇടതുപക്ഷവും ബിജെപിയും ആരോപിച്ചു. അഴിമതിയില്ലെന്ന നിലപാടിലായിരുന്നു കോണ്‍ഗ്രസ് അംഗങ്ങള്‍. 116 ഇനങ്ങള്‍ അജണ്ടയില്‍ ഉണ്ടായിരുന്നെങ്കിലും ഒന്നും ചര്‍ച്ചചെയ്തില്ല.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.