തോല്‍വി ആഘോഷിച്ചു; കാസര്‍കോടും മധ്യപ്രദേശിലും കേസ്

Tuesday 20 June 2017 9:35 pm IST

കാസര്‍കോട്/ഭോപ്പാല്‍: ഐസിസി ചാമ്പ്യന്‍ ട്രോഫി ക്രിക്കറ്റ് ഫൈനലിലെ ഇന്ത്യന്‍ തോല്‍വി ആഘോഷിച്ചതിന് കാസര്‍കോടും മധ്യപ്രദേശിലും പോലീസ് കേസെടുത്തു. കാസര്‍കോഡ് 20 പേര്‍ക്കെതിരെ കേസെടുത്തപ്പോള്‍, മധ്യപ്രദേശ് പോലീസ് 15 പേരെ അറസ്റ്റ് ചെയ്തു. കാസര്‍കോട് ബദിയടുക്കയിലാണ് സംഭവം. ഇന്ത്യന്‍ തോല്‍വിയില്‍ ആഹ്ലാദം പ്രകടിപ്പിച്ച് പടക്കം പൊട്ടിച്ചവര്‍ക്കെതിരെ രാജ്യദ്രോഹ കുറ്റത്തിനാണ് ബദിയടുക്ക പോലീസ് കേസെടുത്തത്. കുംബഡാജെ പഞ്ചായത്തിലെ ചെക്കുഡലിലെ റസാഖ്, മസൂദ്, സിറാജ് തുടങ്ങി 20 പേര്‍ക്കെതിരെയാണ് കേസ്. മത്സരം കഴിഞ്ഞശേഷം രാത്രി 11 മണിയോടെയാണ് പാകിസ്ഥാന് അനുകൂലമായി ജയ് വിളിച്ച് പടക്കം പൊട്ടിച്ചത്. ബിജെപി കുംബഡാജെ പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് രാജേഷ് ഷെട്ടിയാണ് പരാതി നല്‍കിയത്. അന്യായമായി സംഘം ചേര്‍ന്നതിനും അശ്രദ്ധമായ രീതിയില്‍ സ്‌ഫോടക വസ്തു കൈകാര്യം ചെയ്തതിനുമാണ് കേസ്. മധ്യപ്രദേശിലെ ബര്‍ഹാന്‍പൂര്‍ ജില്ലയിലാണ് സംഭവം. ഇന്ത്യന്‍ വിരുദ്ധ മുദ്രാവാക്യങ്ങളും ഇവര്‍ മുഴക്കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.