സ്വകാര്യബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് 21 പേര്‍ക്ക് പരിക്ക്

Tuesday 20 June 2017 10:13 pm IST

കോഴിക്കോട്: തൊണ്ടയാട് ജംഗ്ഷനില്‍ നിയന്ത്രണം വിട്ട ബസ് മറിഞ്ഞ് ബസ് യാത്രക്കാരായ 21 പേര്‍ക്ക് പരിക്കേറ്റു. പരിക്ക്. 19പേരെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലും രണ്ടു പേരെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഒരാളുടെ നില ഗുരുതരമാണ്. പരിക്കേറ്റവരില്‍ രണ്ടു ബീഹാര്‍ സ്വദേശികളും ഉള്‍പ്പെടുന്നു. എടവണ്ണപ്പാറ - കോഴിക്കോട് റൂട്ടിലോടുന്ന സാന്‍ട്രോ കാസിനോവ ബസാണ് അപകടത്തില്‍ പെട്ടത്. ഇന്നലെ വൈകീട്ട് 3.55ഓടെയായിരുന്നു അപകടം. എടവണ്ണപ്പാറയില്‍ നിന്ന് കോഴിക്കോട്ടേക്ക് വരികയായിരുന്ന ബസ് തൊണ്ടയാട് ജംഗ്ഷനില്‍ എത്താറായപ്പോഴേക്കും നിയന്ത്രണം വിട്ട് ഡിവൈഡറിനു നടുവില്‍ സ്ട്രീറ്റ് ലൈറ്റിനായി സ്ഥാപിച്ച ഇരുമ്പ് പോസ്റ്റിലിടിച്ച് റോഡിന്റെ മറുഭാഗത്തേക്ക് കടന്ന് ന്യൂ മാര്‍ക്കറ്റ് പച്ചക്കറി കടയ്ക്കു മുന്നിലായി മറിഞ്ഞു വീഴുകയായിരുന്നു. സംഭവം നടന്ന ഉടനെ നാട്ടുകാരും പൊലീസും രക്ഷാപ്രവര്‍ത്തനം നടത്തി. പരിക്കേറ്റവരെ ആംബുലന്‍സിലും സ്വകാര്യ വാഹനങ്ങളിലുമായി ആശുപത്രിയിലെത്തിക്കുകയായിരുന്നു. വെള്ളിപറമ്പ് കുഞ്ഞിക്കാട്ടുകണ്ടി ജയരാജന്‍(53) ആണ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഗുരുതരാവസ്ഥയിലുള്ളത്. ഗാര്‍ഗി ചേവരമ്പലം (15),ആദര്‍ശ് എലത്തൂര്‍(18),സങ്കൂജ് എലത്തൂര്‍(18), പേരാമ്പ്ര കുട്ടിക്കുന്നുമ്മല്‍ ശ്യാം (18),മണി ഉമ്മളത്തൂര്‍(57), ശാന്തകുമാരി വട്ടൂര്‍മീത്തല്‍(59)കീര്‍ത്തനത്തില്‍ രാജേഷ് തിക്കോടി(31)അരീക്കാട് യാനങ്ങല്‍ പറമ്പ് ആസിഫ് (40) ബിലാല്‍ കുറ്റിയാടി(14) ഉള്ളത്തൂര്‍ കാഞ്ഞിരത്തൊടി സെയ്തലവി(56), ചേവരമ്പലം ചേരിയഞ്ചേരി ശാന്ത(48), വള്ളിക്കുന്ന് തറയില്‍ കാര്‍ത്തിക്(19) സുവര്‍ണ എന്‍.ഐ.ടി (17)പുതിയപാലം കെ.എം ഹൗസില്‍ മണികണ്ഠന്‍(35),അബ്ദുള്‍ റസാഖ് കാരന്തൂര്‍ (48), ഫാത്തിമ(50), ജസീല്‍(13),വസന്ത കുമാര്‍,റിയ ചീക്കിലോട്,ശാന്ത കുമാരി,കുഞ്ഞികൃഷ്ണന്‍,സമീറ പൂവാട്ടു പറമ്പ്,രാധാമണി, ജയ്‌സണ്‍ കല്ലേരി, സോണിയ, ബീഹാര്‍ സ്വദേശികളായ ജി.രാജു,പപ്പു എന്നിവരെയാണ് പരിക്കുകളോടെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മാനസ ചാലപ്പുറം(19), ഷൈനി മെഡിക്കല്‍ കോളേജ്(38) എന്നിവര്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.