വടകര:എസ്.എഫ്.ഐഎം.എസ്.എഫ് സംഘര്‍ഷം നിലനിന്നിരുന്ന അഴിയൂര്‍ ഗവ:ഹയര്‍ സെക്കണ്ടറി സ്കൂളിലെ പ്ലസ് ടു വിഭാഗം ഇന്ന് തുറന്ന് പ്രവര്‍ത്തിക്കും.സര്‍വ്വകക്ഷി പ്രതിനിധികള്‍,പി.ടി.എ ഭാര
വാഹികള്‍ എന്നിവരുടെ യോഗത്തിലെടുത്ത തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് സ്കൂള്‍ തുറക്കുന്നത്.
സ്കൂള്‍ കോംബൗണ്ടില്‍ പ്രകടനങ്ങള്‍ നിരോധിക്കാനും,പുറത്തുനിന്നുള്ള ഇടപെടല്‍ അവസാനിപ്പിക്കാനും യോഗം തീരുമാനിച്ചു.വിദ്യാര്‍ത്ഥി സംഘടനാ പ്രതിനിധികളുടെ യോഗം അടുത്ത ദിവസം വിളിച്ചു ചേര്‍ക്കാനും തീരുമാനിച്ചു.പൂവാലസംഘങ്ങടക്കമുള്ള സാമൂഹ്യ വിരുദ്ധരെ നിയന്ത്രിക്കുന്നതില്‍ പോലീസ് പരാജയമാണെന്ന് യോഗത്തില്‍ വിമര്‍ശനമുയര്‍ന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: