അന്താരാഷ്ട്ര യോഗ ദിനം ഇന്ന് ; ലക്‌നൗവില്‍ അരലക്ഷം പേരുടെ യോഗാഭ്യാസം

Tuesday 20 June 2017 10:48 pm IST

ലക്‌നൗ: അന്താരാഷ്ട്ര യോഗാ ദിനാഘോഷത്തിന്റെ ഭാഗമായി ലക്‌നൗവില്‍ ഇന്ന് അരലക്ഷത്തിലേറെ പേര്‍ പങ്കെടുക്കുന്ന യോഗാഭ്യാസം നടക്കും. രാവിലെ ആറു മുതല്‍ രമാഭായ് അംബേദ്ക്കര്‍ സഭാ മൈതാനത്തു നടക്കുന്ന യോഗാഭ്യാസ ചടങ്ങുകള്‍ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി നേതൃത്വം നല്‍കും. രാജ്യത്തെ ആയിരക്കണക്കിന് കേന്ദ്രങ്ങളിലും ലോകരാജ്യങ്ങളിലും യോഗാദിന പരിപാടികള്‍ നടക്കുന്നുണ്ട്. കേന്ദ്ര ആയുഷ് മന്ത്രാലയത്തിന്റെ നേതൃത്വത്തിലാണ് ചടങ്ങ്. യോഗ കാര്യക്രമങ്ങളുടെ പട്ടിക മന്ത്രാലയം പുറത്തിറക്കി. ഇതിന്റെ അടിസ്ഥാനത്തിലാണ് ചടങ്ങുകള്‍. ദല്‍ഹിയില്‍ വിവിധ കേന്ദ്രങ്ങളിലായി 35,000ത്തിലേറെ ആളുകള്‍ യോഗ ചെയ്യും. പരിപാടിയില്‍ മുന്നൂറിലേറെ മുസ്ലിം യുവാക്കളും പെണ്‍കുട്ടികളും മോദിക്കൊപ്പം യോഗയില്‍ പങ്കെടുക്കും. യുഎന്‍ ആസ്ഥാനത്തും ലോകത്തിലെ വിവിധ ഇന്ത്യന്‍ മിഷനുകളിലും പരിപാടികള്‍ നടക്കും. യോഗയുടെ പ്രോത്സാഹനത്തിനായി പ്രവര്‍ത്തിക്കുന്നവര്‍ക്കുള്ള ഈ വര്‍ഷത്തെ പ്രധാനമന്ത്രിയുടെ അവാര്‍ഡ് രമാമണി അയ്യങ്കാര്‍ മെമ്മോറിയല്‍ യോഗ ഇന്‍സ്റ്റിറ്റ്യൂട്ടിന് സമ്മാനിക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.