കൂത്തുപറമ്പ്: ഭാരത് സ്വാഭിമാന്‍ പതഞ്ജലി യോഗ സമിതി ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഇന്ന് മമ്പറത്ത് സംഘടിപ്പിക്കുന്ന അന്താരാഷ്ട യോഗാദിനാചരണത്തിന്റെ ഭാഗമായുള്ള യോഗ മഹോത്സവത്തിന്റെ പ്രചരണാര്‍ത്ഥം വിളംബരജാഥ നടത്തി.
മമ്പറം ഇന്ദിരാഗാന്ധി പാര്‍ക്കില്‍ നിന്നാരംഭിച്ച വിളംബരജാഥ ടൗണ്‍ ചുറ്റി ഇംഗ്ലീഷ് മീഡിയം സ്കൂള്‍ പരിസരത്ത് സമാപിച്ചു. ഭാരത് സ്വാഭിമാന്‍ സംസ്ഥാന പ്രസിഡണ്ട് പി.ഭാസ്കരന് ജാഥ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് ടി.സത്യന് അധ്യക്ഷത വഹിച്ചു. യുവഭാരത് ജില്ലാ പ്രസിഡണ്ട് പ്രദീപന് തൈക്കണ്ടി, സെക്രട്ടറി സനോജ് നെല്യാടന്‍, മഹിളാ സമിതി ജില്ലാ പ്രസിഡണ്ട് ടി.ശ്രീലത, ലനീഷ് വേങ്ങാട് തുടങ്ങിയവര്‍ സംസാരിച്ചു.
ഇന്ന് രാവിലെ 7.30ന് മമ്പറം ഇംഗ്ലീഷ് മീഡിയം സ്കൂളില്‍ നടക്കുന്ന യോഗ മഹോത്സവം കോഴിക്കോട് വിജിലന്‍സ് എസ്പി കെ.കെ.സുനില്‍ബാബു ഉദ്ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡണ്ട് പി.ഭാസ്കരന്, ജില്ലാ പ്രസിഡണ്ട് ടി.സത്യന് എന്നിവരുടെ നേതൃത്വത്തില്‍ യോഗ പ്രദര്‍ശനവും ബോധവല്‍ക്കരണ ക്ലാസും നടക്കും. മുന്നൂറോളം പേര് പങ്കെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: