കാടാച്ചിറ: മാവിലായി വില്ലേജില്‍ നെല്‍വയല്‍ നികത്തുന്നതായി പരാതി. മുണ്ടയോട്ടെ നെല്‍വയലാണ് നികത്തുന്നത്. രണ്ടുമീറ്റര്‍ ആഴത്തില്‍ മണ്ണെടുത്ത് അതില്‍ ചകിരി നിറച്ച് കുഴിച്ചെടുത്ത മണ്ണ് അതിനുമുകളില്‍ നിക്ഷേപിക്കുകയാണ്. മൂന്നുമാസം മുമ്പുവരെ നെല്ല് കൊയ്ത വയലാണിത്. വയല്‍ ഉയര്‍ത്തുന്നത് നീരൊഴുക്ക് തടസ്സപ്പെടുന്നതിനിടയാക്കുന്നുവെന്നും പരാതിയുണ്ട്. കൂടാതെ വെള്ളം കെട്ടിനിന്ന് വയലിലെ കൃഷി നശിക്കുകയും ചെയ്യുന്നു. കര്‍ഷകരുടെ പരാതിയെത്തുടര്‍ന്ന് മാവിലായി വില്ലേജ് ഓഫീസര്‍ പ്രവൃത്തി നിര്‍ത്തിവെപ്പിച്ചിരുന്നു. എന്നാല്‍, വയല്‍ ഇപ്പോഴും നികത്തുന്നുവെന്നാണ് നാട്ടുകാരുടെ പരാതി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: