മയക്കുമരുന്ന് വിരുദ്ധ ദിനാചരണം: സ്‌കൂളുകളില്‍ 23ന് ലഹരി വിരുദ്ധ പ്രതിജ്ഞ

Tuesday 20 June 2017 11:01 pm IST

കണ്ണൂര്‍: മയക്കുമരുന്ന് വിരുദ്ധ ദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനത്തിന്റെ ഭാഗമായി ജില്ലയിലെ എല്ലാ വിദ്യാലയങ്ങളിലും 23ന് പ്രത്യേക അസംബ്ലിചേര്‍ന്ന് ലഹരി വിരുദ്ധ ്രപതിജ്ഞയെടുക്കും. ഇതിനാവശ്യമായ പ്രതിജ്ഞ വിദ്യാഭ്യാസ ഉപഡയറക്ടര്‍ ഓഫീസ് വഴി എല്ലാ വിദ്യാലയങ്ങള്‍ക്കും ലഭ്യമാക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ.വി.സുമേഷിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ആലോചനാ യോഗത്തിലാണ് ഈ തീരുമാനം. മയക്കുമരുന്ന് വിരുദ്ധദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം കണ്ണൂരില്‍ 26ന് മുഖ്യമന്ത്രി പിണറായി വിജയനാണ് നിര്‍വഹിക്കുന്നത്. മയക്കുമരുന്ന് ഉള്‍പ്പെടെയുള്ള എല്ലാതരം ലഹരി വസ്തുക്കള്‍ക്കുമെതിരായ ബോധവല്‍ക്കരണമാണ് ദിനാചരണത്തിന്റെ ഭാഗമായി ഉദ്ദേശിക്കുന്നത്. സ്‌കൂള്‍ പരിസരങ്ങളും വിദ്യാര്‍ഥികളും മയക്കുമരുന്ന് വില്‍പ്പന സംഘങ്ങളുടെ പ്രധാന ലക്ഷ്യമാകുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ഈ സാഹചര്യത്തില്‍ വിദ്യാലയ പരിസരങ്ങളില്‍ ലഹരി വസ്തുക്കളുടെ വില്‍പ്പനക്കെതിരെ ജാ്രഗത പുലര്‍ത്തണമെന്ന്് യോഗം നിര്‍ദേശിച്ചു. വിദ്യാര്‍ഥികള്‍ പുകയില ഉല്‍പ്പന്നങ്ങള്‍ക്കും മയക്കുമരുന്നിനും ഇരകളാകുന്നത് പ്രതിരോധിക്കാന്‍ ശക്തമായ നടപടികള്‍ സ്വീകരിക്കാന്‍ യോഗം എക്‌സൈസ് വകുപ്പിനോട് ആവശ്യപ്പെട്ടു. വിദ്യാര്‍ഥികളും അധ്യാപകരും രക്ഷിതാക്കളും നാട്ടുകാരും ഈ പ്രവര്‍ത്തനത്തില്‍ എക്‌സൈസിനെയും പൊലീസിനെയും സഹായിക്കണമെന്ന് യോഗം അഭ്യര്‍ഥിച്ചു. സ്‌കൂള്‍ പരിസരങ്ങളെ ലഹരി വിമുക്തമാക്കാന്‍ വിദ്യാര്‍ഥികളെ അണിനിരത്തി വിപുലമായ പ്രതിരോധം തീര്‍ക്കുകയാണ് ലക്ഷ്യം. രക്ഷിതാക്കും നാട്ടുകാരുമടക്കമുള്ളവരുടെ പിന്തുണയും ഈ ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ഉണ്ടാവണമെന്ന് യോഗം അഭ്യര്‍ഥിച്ചു. ജില്ലാ പഞ്ചായത്ത് സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ പി.കെ.ജയബാലന്‍, എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ വി.വി.സുരേന്ദ്രന്‍, ലൈബ്രറി കൗണ്‍സില്‍, കുടുംബശ്രീ പ്രതിനിധികള്‍ എന്നിവരും യോഗത്തില്‍ പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.