ചിട്ടയായ യോഗ പരിശീലനത്തിലൂടെ മാത്രമേ ആരോഗ്യപൂര്‍ണ്ണമായ ജീവിതം നയിക്കാന്‍ സാധിക്കൂ

Tuesday 20 June 2017 11:03 pm IST

പാനൂര്‍: ചിട്ടയായ യോഗ പരിശീലനത്തില്‍ കൂടി മാത്രമേ ആരോഗ്യപൂര്‍ണ്ണമായ ജീവിതം നയിക്കാന്‍ മനുഷ്യന് കഴിക്കുകയുള്ളൂയെന്ന് പ്രശസ്ത യോഗാചാര്യന്‍ കെ.സനാതന ബാബു പറഞ്ഞു. ദേശീയ യോഗാ ദിനാചരണത്തിന്റെ ഭാഗമായി കല്ലിക്കണ്ടി എന്‍എഎം കോളജില്‍ നടത്തിയ യോഗയും ആധുനിക മെഡിസിനും സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മെഡിസിനുകള്‍ ഫലിക്കാത്തിടത്ത് പോലും യോഗ ഗുണം ചെയ്യുന്നുണ്ട്. യോഗ ദിനചര്യയില്‍ പെടുത്തിയാല്‍ ഒട്ടുമിക്ക രോഗങ്ങളില്‍ നിന്നും മുക്തി നേടാനാകുമെന്നും അദ്ദേഹം പറഞ്ഞു. വിവിധ ആസനങ്ങള്‍ പ്രദര്‍ശിപ്പിച്ച് വിദ്യാര്‍ത്ഥികള്‍ക്ക് അതിന്റെ ഗുണങ്ങള്‍ വിവരിച്ച് കൊടുത്തു. യോഗ മനുഷ്യ ശരീരത്തിന് ഗുണം ചെയ്യുന്നതെങ്ങിനെയെന്ന് ചാര്‍ട്ട് സഹിതം വിവരിച്ചത് വിദ്യാര്‍ത്ഥികള്‍ക്ക് എളുപ്പത്തില്‍ മനസിലാക്കാന്‍ സാധിച്ചു. കോളജ് എന്‍സിസി, എന്‍എസ്എസ് എന്നിവയുടെ ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. ചിട്ടയായ രീതിയിലുള്ള യോഗാ പരിശീലനവും വിദ്യാര്‍ത്ഥികള്‍ നടത്തി. പരിപാടി പ്രിന്‍സിപ്പല്‍ ഡോ.കെ.കെ.മുസ്തഫ ഉദ്ഘാടനം ചെയ്തു. വി.കെ.മിനിമോള്‍ അധ്യക്ഷത വഹിച്ചു. എന്‍സിസി ഓഫീസര്‍ ലഫ്ന്റനന്റ് എ.പി.ഷമീര്‍, കെ.പി.നംഷാദ്, യോഗാ ഗുരു വി.എം.രവീന്ദ്രന്‍, കെ.മേഘ രവീന്ദ്രന്‍ എന്നിവര്‍ പ്രസംഗിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.