പരിയാരം: ദേശീയപാതയില്‍ പരിയാരം കള്ളുഷാപ്പിന് സമീപം സ്വകാര്യബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് നാലുപേര്‍ക്ക് പരിക്കേറ്റു. ഇന്നലെ രാവിലെ ഒമ്പതരമിയോടെയാണ് സംഭവം. പയ്യന്നൂരില്‍ നിന്ന് കോഴിക്കേട്ടേക്ക് പോകുകയായിരുന്ന ബ്ലൂലഗൂണ്‍ ബസ്സാണ് അപകടത്തില്‍പ്പെട്ടത്.
ബസ്സിലെ യാത്രക്കാരായ എമ്പേറ്റ് വയലപ്ര ഹൗസില്‍ ഇ.സി.രാജേഷ് (42), നടുവില്‍ ചെറിയാണ്ടിയിലകത്ത് അബ്ദുള്‍ അസീസ് (24), നടുവില്‍ ചെറിയാണ്ടിയിലകത്ത് അബ്ദുള്‍ അസീസ് (24), നരീക്കാവള്ളിത്താഴത്തുവീട്ടില് സുജ (33) ഇരിണാവിലെ വയവീട്ടില് മനോഹരന് (44) എന്നിവരെ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിയന്ത്രണംവിട്ട ബസ് റോഡിന് ഇടതുവശത്തുള്ള താഴ്ചയിലേക്ക് ചെരിയുകയായിരുന്നു.
പരിയാരം മെഡിക്കല്‍ കോളേജ് എഎസ്ഐ രമേശന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: