ജിഎസ്ടി ശില്‍പശാല 28 ന്

Tuesday 20 June 2017 11:05 pm IST

കണ്ണൂര്‍: ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജി മയ്യില്‍ എംബിഎ പഠന വിഭാഗം വ്യാപാരി വ്യവസായ പ്രതിനിധികളെ സംഘടിപ്പിച്ച് ഏകദിന ജിഎസ്ടി ശില്‍പശാല നടത്തുന്നു. 28 ന് രാവിലെ 9.30 ന് നോര്‍ത്ത് മലബാര്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് ഹാളില്‍ കണ്ണൂര്‍ സര്‍വ്വകലാശാല വൈസ് ചാന്‍സിലര്‍ ഡോ.ബാബു സെബാസ്റ്റ്യന്‍ ഉദ്ഘാടനം നിര്‍വ്വഹിക്കും. സാമ്പത്തിക ശാസ്ത്ര വിദഗ്ദനും ഗുലാത്തി ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഫിനാന്‍സ് ആന്റ് ടാക്‌സേഷനില്‍ അസോസിയേറ്റ് പ്രഫസറുമായ ഡോ.എന്‍.രാമലിംഗം ശില്‍പശാലക്ക് നേതൃത്വം നല്‍കും. ഐടിഎം, എംബിഎ പ്രിന്‍സിപ്പള്‍ ഡോ.ബി.ചന്ദ്രചൂഡന്‍ അധ്യക്ഷത വഹിക്കും. ഐടിഎം ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റിയൂഷന്‍സ് ചെയര്‍മാന്‍ പ്രഫ.കെ.കെ.മുനീര്‍ മുഖ്യപ്രഭാഷണം നടത്തും. രജിസ്‌ട്രേഷനും വിശദവിവരങ്ങള്‍ക്കും 8301963211, 9605420370 എന്നീ നമ്പറുകളില്‍ ബന്ധപ്പെടണം. വാര്‍ത്താസമ്മേളനത്തില്‍ ഡോ.ബി.ചന്ദ്രചൂഡന്‍ നായര്‍, അരുണ്‍കുമാര്‍, പി.എ.സമീര്‍, പി.ഹേമന്ത്, എം.അശ്വിന്‍ എന്നിവര്‍ പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.