തിരുവനന്തപുരം: സ്കൂളുകളില്‍ യോഗ പരിശീലനത്തിന് പദ്ധതി തയ്യാറാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. തിരുവനന്തപുരത്ത് അന്താരാഷ്ട്ര യോഗാ ദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
യോഗ ചെയ്യേണ്ടത് മതേതര മനസ്സോടെയായിരിക്കണം, യോഗ മതത്തിന്റെ ഭാഗമായി ചിത്രീകരിക്കാനുള്ള നീക്കം അംഗീകരിക്കില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
ചടങ്ങില്‍ മന്ത്രി കെ കെ ശൈലജ പങ്കെടുത്തു. രാജ് ഭവനില്‍ ഗവര്‍ണര്‍ പി സദാശിവത്തിന്റെ നേതൃത്വത്തിലും വിജിലന്‍സ് ഡയറക്ടര്‍ ലോക് നാഥ് ബെഹറയുടെ നേതൃത്വത്തിലും യോഗ അഭ്യാസങ്ങള്‍ നടന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: