ആലപ്പുഴ: കായംകുളം റെയില്‍വേ സ്റ്റേഷനില്‍ നിര്‍ത്തിയിട്ടിരുന്ന ഗുഡ്സ് ട്രെയിനില്‍ നിന്നു പെട്രോള്‍ ചോര്‍ന്നു. തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന ഗുഡ്സ് ട്രെയിനിലെ ടാങ്കറിലാണ് ചോര്‍ച്ചയുണ്ടായത്.
രാവിലെ സ്റ്റേഷനിലെത്തിയ യാത്രക്കാരാണ് ഇന്ധനം ചോരുന്ന വിവരം റെയില്‍വേ അധികൃതരെ അറിയിച്ചത്. ചോര്‍ച്ചയടക്കാനുള്ള ശ്രമം തുടരുകയാണെന്നും ഭയപ്പെടാനില്ലെന്നും റെയില്‍വേ അധികൃതര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: