പത്മനാഭന്‍ ഇംപാക്ട്‌ ശ്രീ പത്മനാഭ എന്‍ഡോവ്മെണ്റ്റ്‌ പുനഃസ്ഥാപിക്കും

Wednesday 13 July 2011 6:10 pm IST

കണ്ണൂറ്‍: കോടാനുകോടികളുടെ നിധിശേഖരം കണ്ടെത്തിയ, ലോകം മുഴുവന്‍ പുകള്‍പെറ്റ ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിണ്റ്റെ പേരില്‍ രാജകുടുംബം ഏര്‍പ്പെടുത്തിയ ശ്രീ പത്മനാഭ എന്‍ഡോവ്മെണ്റ്റ്‌ ഉടന്‍ പുനഃസ്ഥാപിക്കും. ഈ മാസം ൮,൯,൧൦ തീയ്യതികളില്‍ കണ്ണൂരില്‍ നടന്ന ബാലഗോകുലം സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യവെ ശ്രീ പത്മനാഭ എന്‍ഡോവ്മെണ്റ്റ്‌ പുനഃസ്ഥാപിക്കണമെന്ന്‌ പ്രശസ്ത കഥാകൃത്ത്‌ ടി.പത്മനാഭന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയോട്‌ ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്ന സാംസ്കാരിക വകുപ്പ്‌ മന്ത്രി കെ.സി.ജോസഫാണ്‌ ഈ വര്‍ഷം മുതല്‍ തന്നെ എന്‍ഡോവ്മെണ്റ്റ്‌ പുനഃസ്ഥാപിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന്‌ വ്യക്തമാക്കിയത്‌. കഴിഞ്ഞ ഇടത്‌ മുന്നണി സര്‍ക്കാരിണ്റ്റെ കാലത്ത്‌ പ്രസിഡണ്ടായിരുന്ന എം.മുകുന്ദനാണ്‌ സെക്യുലറല്ലെന്ന്‌ പറഞ്ഞ്‌ ശ്രീ പത്മനാഭ എന്‍ഡോവ്മെണ്റ്റ്‌ നിര്‍ത്തലാക്കിയത്‌. അഭിപ്രായ വ്യത്യാസങ്ങളെ തുടര്‍ന്ന്‌ മുകുന്ദന്‍ പ്രസിഡണ്ട്‌ സ്ഥാനം രാജിവെക്കുകയും പ്രസിഡണ്ടായി പി.വത്സല നിയമിതയാവുകയും ചെയ്തപ്പോഴും ടി.പത്മനാഭനടക്കമുള്ളവര്‍ നിരന്തരം ആവശ്യപ്പെട്ടിട്ടും സാഹിത്യ അക്കാദമിയുടെ ബാലസാഹിത്യ പുരസ്കാരമായ ശ്രീ പത്മനാഭ എന്‍ഡോവ്മെണ്റ്റ്‌ പുനഃസ്ഥാപിച്ചില്ല. ഇടത്‌ സര്‍ക്കാരിണ്റ്റെ ഈ നിലപാടിനെതിരെ അതിരൂക്ഷമായ വിമര്‍ശനമാണ്‌ ബാലഗോകുലം സംസ്ഥാന സമ്മേളനത്തില്‍ പത്മനാഭന്‍ ഉയര്‍ത്തിയത്‌. മതേതരത്വത്തിണ്റ്റെ പേരിലാണ്‌ ശ്രീ പത്മനാഭ എന്‍ഡോവ്മെണ്റ്റ്‌ നിര്‍ത്തലാക്കിയതെങ്കില്‍ ആദ്ധ്യാത്മികതയുടെ നിറസാന്നിധ്യമുള്ള ഇവിടുത്തെ നൃത്തരൂപങ്ങളും ചിത്രകലയും എന്തിനേറെ എഴുത്തച്ഛണ്റ്റേതടക്കമുള്ള കൃതികള്‍ പോലും നിരോധിക്കേണ്ടി വരുമെന്നും പത്മനാഭന്‍ തണ്റ്റെ പ്രസംഗത്തില്‍ ചൂണ്ടിക്കാട്ടുകയുണ്ടായി. ഈ സാഹചര്യത്തിലാണ്‌ ശ്രീ പത്മനാഭ എന്‍ഡോവ്മെണ്റ്റ്‌ പുരസ്കാരം പുനഃസ്ഥാപിക്കുമെന്ന്‌ മന്ത്രി വ്യക്തമാക്കിയത്‌.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.