നക്ഷത്രഹോട്ടലുകളിലും പഴകിയ ഭക്ഷണം

Friday 20 July 2012 11:05 pm IST

കൊച്ചി: കൊച്ചിയിലെ വന്‍കിട ഹോട്ടലുകളില്‍ ഇന്നലെ ആരോഗ്യവിഭാഗം നടത്തിയ പരിശോധനയില്‍ പഴകിയ ഭക്ഷണം പിടിച്ചെടുത്തു. മരടിലുള്ള ലേ മെറിഡിയന്‍, വൈറ്റിലയിലെ വൈറ്റ്ഫോര്‍ട്ട്‌, ഹോട്ടല്‍ സരോവരം എന്നിവിടങ്ങളില്‍നിന്നാണ്‌ പഴകിയ ഭക്ഷണം പിടിച്ചെടുത്തത്‌. നക്ഷത്രഹോട്ടലുകളിലെ ഫ്രീസറുകളിലും അല്ലാതെയും സൂക്ഷിച്ചിരുന്ന ഒരാഴ്ചവരെ പഴക്കമുള്ള ഭക്ഷ്യവിഭവങ്ങളാണ്‌ പരിശോധനയില്‍ കണ്ടെത്തിയത്‌. ലേ മെറിഡിയന്‍ ഹോട്ടലില്‍നിന്നും പഴകിയ ചോറ്‌, ദിവസങ്ങളോളം പഴകിയ ന്യൂഡില്‍സ്‌, കോഴിയിറച്ചി, ആട്ടിറച്ചി വിഭവങ്ങള്‍, അച്ചാറുകള്‍ എന്നിവയും നിരോധിക്കപ്പെട്ട രാസവസ്തുക്കളും പിടിച്ചെടുത്തു. സരോവരം ഹോട്ടലില്‍നിന്ന്‌ പഴകിയ അച്ചാറുകള്‍, ദിവസങ്ങളുടെ പഴക്കമുള്ള ചമ്മന്തി, ഉപയോഗശൂന്യമായ പാല്‍, പഴവര്‍ഗങ്ങള്‍ എന്നിവയാണ്‌ കണ്ടെത്തിയത്‌. മരടിലെ തന്നെ ഹോട്ടല്‍ അബാദ്‌ ഫുഡ്കോര്‍ണറില്‍നിന്നും പഴകിയ പൊറോട്ട, ചില്ലിഗോപി, ചിക്കന്‍ ഫ്രൈ, ചെമ്മീന്‍ വിഭവങ്ങള്‍ എന്നിവ കണ്ടെത്തിയതായി ആരോഗ്യവിഭാഗം ഉദ്യോഗസ്ഥര്‍ അറിയിച്ചു. നെട്ടൂരിലെ 'കാസില്‍ ആന്റ്‌ കുക്ക്‌' എന്ന റസ്റ്റോറന്റില്‍നിന്നും പഴകിയ ഭക്ഷണപദാര്‍ത്ഥങ്ങള്‍ പിടിച്ചെടുത്തിട്ടുണ്ട്‌. പ്രദേശത്ത്‌ പ്രവര്‍ത്തിച്ചിരുന്ന തട്ടുകടകളിലും പരിശോധന നടത്തി.
വൃത്തിഹീനമായ അന്തരീക്ഷത്തിലാണ്‌ ഹോട്ടലുകളില്‍ പാചകം നടന്നിരുന്നതെന്ന്‌ ഉദ്യോഗസ്ഥര്‍ കണ്ടെത്തി.


പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.