പകര്‍ച്ചപ്പനി: പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കുമെന്ന് മുഖ്യമന്ത്രി

Wednesday 21 June 2017 11:42 am IST

തിരുവനന്തപുരം: പകര്‍ച്ചപ്പനി തടയുന്നതിന് നാട് ഒന്നാകെ രംഗത്തിറങ്ങണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പനി വ്യാപിക്കുന്ന സാഹചര്യത്തില്‍ ജൂണ്‍ 27 മുതല്‍ 29 വരെ സംസ്ഥാനത്തു സംയുക്ത ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്നും അദ്ദേഹം പറഞ്ഞു. ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി ജൂണ്‍ 23നു സര്‍വകക്ഷി യോഗം വിളിക്കുവാനും സര്‍ക്കാര്‍ തീരുമാനിച്ചതായും വാര്‍ത്താ സമ്മേളനത്തില്‍ അദ്ദേഹം വ്യക്തമാക്കി.മന്ത്രിമാരുടെയും എംഎല്‍എമാരുടെയും നേതൃത്വത്തിലായിരിക്കും ശുചീകരണ പ്രവര്‍ത്തങ്ങള്‍ നടത്തുന്നത്. ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ പണം തദേശസ്വയംഭരണ സ്ഥാപങ്ങള്‍ക്കു നല്‍കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. പകര്‍ച്ചപ്പനി തടയാന്‍ രാഷ്ട്രീയ പാര്‍ട്ടികളും സന്നദ്ധ പ്രവര്‍ത്തകരും സാംസ്‌ക്കാരിക നായകരുമെല്ലാം മുന്നിട്ടിറങ്ങണം. പനി പകര്‍ത്തുന്ന കൊതുകുകളെ ഇല്ലാതാക്കുകയാണ് ആദ്യം ചെയ്യേണ്ടത്. നമ്മുടെ വീടുകളൊക്കെ മിക്കവാറും വൃത്തിയാക്കി സൂക്ഷിക്കാറുണ്ട്. എന്നാല്‍ ഓഫീസുകള്‍, പോലീസ് സ്‌റ്റേഷനുകള്‍, പൊതുസ്ഥലങ്ങള്‍ എന്നിവിടങ്ങളിലെ ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.  

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.