കൊല്ലം: മാരകമായ മക്കുമരുന്ന് ഇനത്തില്‍പെട്ട ബ്രൂപ്രിനോര്ഫിനിന്റെ 72 ആംപ്യൂളുകള്‍ കൈവശം വച്ച് കടത്തിയ കേസില്‍ പ്രതി തിരുവമ്പാടി പൊഴിക്കടവ് വീട്ടില്‍ പ്രസാദിന് പത്ത് വര്‍ഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ. കൊല്ലം അഡിഷണല്‍ ജില്ലാ കോടതി ആറ് ജഡ്ജി ആഷിദയാണ് ശിക്ഷ വിധിച്ചത്. പിഴയടച്ചില്ലെങ്കില്‍ ഒരുവര്‍ഷം കൂടി തടവനുഭവിക്കണം. 2015 മാര്‍ച്ച് 15നാണ് കേസിനാസ്പദമായ സംഭവം. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ എക്സൈസ് സിഐയായ ബി.സുരേഷും സംഘവുമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ വിതരണം ചെയ്യാന്‍ ശ്രമിക്കുന്നതിനിടെയാണ് ഇയാള്‍ പിടിയിലാകുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: