ഇരിട്ടി: അന്താരാഷ്ട്ര യോഗ ദിനാചരണത്തിന്റെ ഭാഗമായി 7 ദിവസം നീണ്ടുനില്‍ക്കുന്ന പ്രമേഹ രോഗ നിവാരണ യോഗാക്യാമ്പിന് ഇരിട്ടി പ്രഗതി സ്ക്കൂള് ഓഫ് യോഗയില്‍ തുടക്കമായി. ബംഗളൂരു എസ്വിവൈ എഎസ്എ യോഗ യൂണിവേഴ്സിറ്റിയുടെയും ആരോഗ്യ ഭാരതിയുടെയും സഹകരണത്തോടെ പ്രമേഹ മുക്ത ഭാരതം എന്ന ലക്ഷ്യത്തോടെ പ്രഗതി സ്കൂള്‍ ഓഫ് യോഗ സംഘടിപ്പിക്കുന്ന ക്യാമ്പ് ആചാര്യ വിപിന്‍ ചന്ദ്രന് ഉദ്ഘാടനം ചെയ്തു. പ്രഗതി പ്രിന്‍സിപ്പാള്‍ വത്സന് തില്ലങ്കേരി അദ്ധ്യക്ഷത വഹിച്ചു. പയ്യാവൂര്‍ മാധവന് മാസ്റ്റര്‍, എം.എസ്.ബിജിലാല്‍ എന്നിവര്‍ പ്രസംഗിച്ചു. പ്രഗതി സ്കൂള്‍ ഓഫ് യോഗയിലെ വിദ്യാര്‍ത്ഥിനികള്‍ അവതരിപ്പിച്ച യോഗാ പ്രദര്‍ശനവും നടന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: