സ്വകാര്യ ആശുപത്രിയിലെ നഴ്‌സുമാര്‍ 29 മുതല്‍ സംസ്ഥാനവ്യാപകമായി സമരത്തിന്

Wednesday 21 June 2017 5:21 pm IST

കണ്ണൂര്‍: 27 ന് തിരുവനന്തപുരത്ത് നടക്കുന്ന മിനിമം വേതന സമിതിയില്‍ ശമ്പള വര്‍ദ്ധനവ് സംബന്ധിച്ച് തീരുമാനമായില്ലങ്കില്‍ ഇന്ത്യന്‍ നഴ്‌സസ് അസോസിയേഷന്റെ നേതൃത്വത്തില്‍ സ്വകാര്യ ആശുപത്രിയില നഴ്‌സുമാര്‍ 29 മുതല്‍ സംസ്ഥാന വ്യാപകമായി അനിശ്ചിത കാല സമരം ആരംഭിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ശമ്പള പരിഷ്‌കരണം സംബന്ധിച്ച തെളിവടുപ്പ് ഒന്നര വര്‍ഷത്തോളം നീണ്ടുപോയതാണ് നഴ്‌സുമാരുടെ സമരത്തിന് കാരണം. നഴ്‌സുമാരുടെ ശമ്പള വര്‍ദ്ധനവിന് ഏറ്റവും കൂടുതല്‍ എതിര്‍പ്പ് ഉന്നയിക്കുന്നത് സഭയുടെ നേതൃത്വത്തിലുള്ള ആശുപത്രികളാണ്. ചാരിറ്റിയുടെ പേരില്‍ നീതി നിഷേധിക്കുന്നത് ശരിയാണോ എന്ന് പരിശോധിക്കപ്പെടേണ്ടതാണ്. സഭയുടെ നേതോത്വത്തിലുള്ള മിക്ക സ്ഥാപനങ്ങളിലും സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ള മിനിമം വേതനമോ മറ്റ് ആനുകൂല്യങ്ങളോ നല്‍കുന്നല്ലെന്നും അസോസിയേഷന്‍ ഭാരവാഹികള്‍ ആരോപിച്ചു. അസോസിയേഷന്‍ സംസ്ഥാന പ്രസിഡണ്ട് ലിബിന്‍ തോമസ്, സംസ്ഥാന ജോയിന്റ് സെക്രട്ടറി സനില്‍ ചന്ദ്രന്‍ കുന്നേല്‍, കണ്ണൂര്‍ ജില്ലാ കമ്മറ്റിയംഗങ്ങളായ ടി.വി.ഷിബിന്‍, പ്രവീണ, ടജിമോള്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.